കാരാട്ട് റസാഖ് (Karat Razack) ഫെയ്സ്ബുക്ക്
Kerala

ഇടതുപക്ഷം വിട്ട് കാരാട്ട് റസാഖ് വീണ്ടും മുസ്ലിം ലീഗിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും

മുസ്ലിം ലീഗ് കോട്ടയായിരുന്നു കൊടുവള്ളി കാരാട്ട് റസാഖിനെ മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഇടതു എംഎല്‍എയായിരുന്ന കാരാട്ട് റസാഖ് വീണ്ടും മുസ്ലിം ലീഗിലേക്ക്. പാണക്കാട് വീട്ടിലെത്തിയാണ് റസാഖ് വീണ്ടും ലീഗ് അംഗത്വം സ്വീകരിക്കുന്നത്. നേരത്തെ ലീഗ് വിട്ട കാരാട്ട് റസാഖ് 2016 ല്‍ സിപിഎം പിന്തുണയോടെ ഇടതു സ്വതന്ത്രനായി നിയമസഭയിലേക്ക് വിജയിച്ചിരുന്നു. നിലവിൽ മദ്രസ ബോർഡ് ചെയർമാനാണ് കാരാട്ട് റസാഖ്.

ഇടതുപക്ഷത്ത് ഏതാനും നാളുകളായി കടുത്ത അതൃപ്തിയിലായിരുന്നു കാരാട്ട് റസാഖ്. തുടര്‍ന്ന് ലീഗിലേക്ക് തിരിച്ചുപോകാനായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. 2016 വരെ മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമായിരുന്നു കൊടുവള്ളി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ലീഗ് മണ്ഡലം സെക്രട്ടറിയുമായിരുന്ന കാരാട്ട് റസാഖ് 2016 ല്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ഇടതുപക്ഷത്തേക്ക് കൂറുമാറുന്നത്.

സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കൂറുമാറ്റം. തുടര്‍ന്ന് 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണയോടെ ഇടതു സ്വതന്ത്രനായി മത്സരിച്ചു. അന്ന് ലീഗിന്റെ സ്ഥാനാര്‍ത്ഥി എംഎ റസാഖിനെ 571 വോട്ടുകള്‍ക്കാണ് കാരാട്ട് റസാഖ് പരാജയപ്പെടുത്തിയത്. 2021 ല്‍ എം കെ മുനീറിനോട് കാരാട്ട് റസാഖ് പരാജയപ്പെട്ടിരുന്നു. ഇടക്കാലത്ത് ഐഎന്‍എല്ലില്‍ പോകാനും ശ്രമം നടത്തിയിരുന്നു.

Former Left MLA Karat Razack returns to the Muslim League.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്ത മഴയും മിന്നലും, എംബാപ്പെയുടെ '2 ഇടിവെട്ട് ​ഗോളും'! ഇറാഖിനെ തകർത്ത് ഫ്രഞ്ച് പട

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം' : കേസ് അട്ടിമറിച്ചെന്ന് എസ്‌ഐടി റിപ്പോര്‍ട്ട്

റീനയോ മീനാക്ഷിയോ?; ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

'കാലവും കാല്‍പന്തും' വീണ്ടും നമിച്ചു! റെക്കോർഡിലേക്ക് ഇരട്ട ഗോളടിച്ച് മെസി; അര്‍ജന്റീന നോക്കൗട്ടില്‍

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്