SABARIMALA file
Kerala

കര്‍ക്കടക മാസ പൂജ: ശബരിമല നട നാളെ തുറക്കും, വെര്‍ച്വല്‍ ക്യൂ ബുക്കിങ്

കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട വ്യാഴാഴ്ച തുറക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പത്തനംതിട്ട: കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട വ്യാഴാഴ്ച തുറക്കും. വൈകീട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും.

ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകരും. കര്‍ക്കടക മാസം ഒന്നാം തീയതിയായ ജൂലൈ 17ന് രാവിലെ അഞ്ചുമണിക്കാണ് ദര്‍ശനത്തിനായി നട തുറക്കുക. കര്‍ക്കടകം ഒന്ന് മുതല്‍ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയില്‍ പടിപൂജ ഉണ്ടായിരിക്കും.

കര്‍ക്കടക മാസ പൂജകള്‍ പൂര്‍ത്തിയാക്കി ജൂലൈ 21 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും. കര്‍ക്കടക മാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റ് (www.sabarimalaonline.org) വഴി ദര്‍ശനത്തിനുള്ള സ്ലോട്ടുകള്‍ ഉറപ്പാക്കണം.

Karkidaka month puja: Sabarimala temple to open tomorrow, virtual queue booking

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; പകരം ആര്?

പലിശയായി മാത്രം അഞ്ചു ലക്ഷം രൂപ ലഭിക്കണോ?; അറിയാം ഈ സ്‌കീം

ഇടപാടുകള്‍ വിദേശത്തു നിന്ന്, ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ച് എംഡിഎംഎ വില്‍പ്പന, കണ്ണൂരില്‍ ആഡംബര ബൈക്കില്‍ കടത്ത്; യുവാവ് പിടിയില്‍

95% മാർക്കുണ്ടോ?, ഒരു വർഷം സൗജന്യമായി യാത്ര ചെയ്യാം; വിദ്യാർഥികൾക്ക് അബുദാബിയുടെ സമ്മാനം

അടിയോടടി! അസ്ഹറുദ്ദീന് മൂന്നാം സെഞ്ചുറി; കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ