ഇഡി ഓഫീസ്/ ടിവി ദൃശ്യം 
Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: തൃശൂർ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും; സതീഷിന്റെ ഇടപാടുകളിൽ അന്വേഷണം  

ബാങ്കിലെ സംശകരമായ പണമിടപാടുകളുടെ രേഖകൾ ഇഡിക്ക് ലഭിച്ചതായാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ തൃശൂർ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറി ബിനുവിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും.   കേസിലെ മുഖ്യപ്രതി സതീഷ് കുമാർ നടത്തിയ ഇടപാടുകൾ സംബന്ധിച്ചും ബിനുവിൽ നിന്നും ഇഡി വിവരങ്ങൾ തേടും. ബാങ്കിലെ സംശകരമായ പണമിടപാടുകളുടെ രേഖകൾ ഇഡിക്ക് ലഭിച്ചതായാണ് സൂചന.

സിപിഎം നേതാവും തൃശൂർ സഹകരണ ബാങ്ക്  പ്രസിഡന്‍റുമായ എംകെ കണ്ണനെ ഇഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു. കണ്ണനെ ഏഴ് മണിക്കൂറോളമാണ് ചോദ്യംചെയ്തത്. കരുവന്നൂർ ബാങ്കിൽ നിന്ന് 27 കോടിയിലേറെ രൂപ ബിനാമി വായ്പയായി തട്ടിയ പിപി കിരണും സതീഷ് കുമാറും  തമ്മിലുള്ള സാമ്പത്തിക ഇടപാടിലാണ് എം കെ കണ്ണനെ ചോദ്യം ചെയ്തത്. 

വെള്ളിയാഴ്ച വീണ്ടും ഹാജരാകാൻ എംകെ കണ്ണന് ഇഡി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇഡി മാനസികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചോദ്യം ചെയ്യലിന് ശേഷം എംകെ കണ്ണൻ ആരോപിച്ചിരുന്നു. അതേസമയം സിപിഎം നേതാവും മുൻമന്ത്രിയുമായ എസി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

'ഡയലോ​ഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്