പിആര്‍ അരവിന്ദാക്ഷന്‍ 
Kerala

കരുവന്നൂർ കള്ളപ്പണ ഇടപാട്; പിആർ അരവിന്ദാക്ഷനു നേരിട്ട് പങ്കെന്ന് ഇഡി

കരുവന്നൂർ ബാങ്കിൽ അരവിന്ദാക്ഷനു 50 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഇതിന്റെ മുഴുവൻ രേഖകളും ബാങ്ക് ഭരണ സമിതി കൈമാറിയിട്ടുണ്ടെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടിൽ അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പിആർ അരവിന്ദാക്ഷനു നേരിട്ടു പങ്കുണ്ടെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കരുവന്നൂർ ബാങ്കിൽ അരവിന്ദാക്ഷനു 50 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഇതിന്റെ മുഴുവൻ രേഖകളും ബാങ്ക് ഭരണ സമിതി കൈമാറിയിട്ടുണ്ടെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. 

അരവിന്ദാക്ഷനു വിവിധ ബാങ്കുകളിൽ അക്കൗണ്ടുകളുണ്ടെന്നും ഇഡി പറയുന്നു. പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറി അന്വേഷണത്തോടു സഹകരിച്ചില്ല. ഇക്കാര്യത്തിൽ നടപടി വേണമെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടു. 

അതിനിടെ കരുവന്നൂര്‍ സഹകരണ പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ട് സംബന്ധിച്ച് വ്യക്തത വരുത്താന്‍ ഇഡി. പര്‍ളിക്കാട് സ്വദേശി ശ്രീജിത്തിനെ ഇഡി വിളിപ്പിച്ചു. 

അരവിന്ദാക്ഷന്റെ അമ്മയുടേത് എന്ന പേരില്‍ ഇഡി കോടതിയില്‍ നല്‍കിയത് ശ്രീജിത്തിന്റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ട് ആയിരുന്നു എന്നാണ് ആക്ഷേപം ഉയര്‍ന്നത്. ഇഡി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് സിപിഎമ്മും പെരിങ്ങണ്ടൂര്‍ ബാങ്കും ആരോപിച്ചിരുന്നു. 

അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ട് വഴി 63 ലക്ഷം രൂപയുടെ ഇടപാട് നടന്നുവെന്നാണ് ഇഡി വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ അരവിന്ദാക്ഷന്‍ ഇതു നിഷേധിച്ചിരുന്നു. അരവിന്ദാക്ഷന്റെ കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ ബാങ്ക് ആണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിച്ചതെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. 

അരവിന്ദാക്ഷന്‍ ഇക്കാര്യം സമ്മതിച്ചതായും ഇഡി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇഡി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നു ചൂണ്ടിക്കാട്ടി പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് ഹര്‍ജി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ട് സംബന്ധിച്ച് വ്യക്തത വരുത്താന്‍ ഇഡി നീക്കം ആരംഭിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT