കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് 
Kerala

ആള്‍മാറാട്ടം; കാട്ടാക്കട ക്രിസ്ത്യന്‍ കോളജിന് 1,55,938 രൂപ പിഴ

സര്‍വകലാശാല തെരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കേണ്ടി വന്നതിലെ നഷ്ടപരിഹാരമായാണ് ഒന്നരലക്ഷം രൂപ പിഴ ചുമത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: കോളജ് തെരഞ്ഞടുപ്പില്‍ മത്സരിക്കാത്ത എസ്എഫ്‌ഐ നേതാവിനെ ആള്‍മാറാട്ടത്തിലൂടെ യുയുസി ആക്കാന്‍ ശ്രമിച്ച നടപടിയില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജിന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് വന്‍തുക പിഴ ചുമത്തി. സര്‍വകലാശാല തെരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കേണ്ടി വന്നതിലെ നഷ്ടപരിഹാരമായാണ് ഒന്നരലക്ഷം രൂപ പിഴ ചുമത്തിയത്. കേരള സര്‍വകലാശാല വിസി ഡോ. മോഹന്‍ കുന്നുമ്മേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിന്റെതാണ് തീരുമാനം. 

കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. ബാലറ്റ് പേപ്പര്‍ തയ്യാറാക്കല്‍ ഉള്‍പ്പടെ സര്‍വകലാശാല തെരഞ്ഞെടുപ്പിനായി 1,55,938 രൂപ ചെലവിട്ടിരുന്നു. അതിനിടെ കാട്ടാക്കട കോളജിലുണ്ടായ ആള്‍മാറാട്ടത്തെ തുടര്‍ന്ന് തെരഞ്ഞടുപ്പ് മാറ്റിവയ്‌ക്കേണ്ടി വന്നു. ഇതുവഴി സര്‍വകലാശാലയ്ക്കുണ്ടായ നഷ്ടമാണ് ഈ കോളജില്‍ നിന്ന് ഈടാക്കാനായി തീരുമാനിച്ചത്.

കാട്ടാക്കട കോളജ് തെരഞ്ഞടുപ്പില്‍ യുയുസിയായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനി അനഘയ്ക്ക് പകരം വിശാഖിന്റെ പേരാണ് പ്രിന്‍സിപ്പല്‍ നല്‍കിയിരുന്നത്. സംഭവത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെയും വിശാഖിനെയും കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആള്‍മാറാട്ടം, വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം