കെസി വേണുഗോപാല്‍ 
Kerala

എല്‍ഡിഎഫിനെ ഇനി വേണ്ടെന്ന് ജനം പറയുന്നു; സൗജന്യയാത്ര കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാക്കില്ല; 'ചെറ്റത്തരത്തിലൂടെ' തനിനിറം പുറത്ത്: കെസി വേണുഗോപാല്‍

യുഡിഎഫിനെ തോല്‍പ്പിക്കാനാണ് ബിജെപി സിപിഎം ഡീല്‍. പാര്‍ട്ടി നേതൃത്വത്തിന്റെ രക്ഷക്ക് വേണ്ടിയുള്ള ഡീലാണത്.അത് അണികള്‍ തള്ളും. സിപിഎം ബിജെപി ഡീല്‍ പൊളിഞ്ഞു പാളീസാകുമെന്നും കെസി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. എല്‍ഡിഎഫിനെ ഇനി വേണ്ടെന്നാണ് ജനം പറയുന്നത്. സിപിഎം- ബിജെപി ചങ്ങാത്തം പുതിയ കഥയല്ലെന്നും ഭീകര പിആര്‍ നടത്തിയാലും സര്‍ക്കാരിന് രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി - സിപിഎം ചങ്ങാത്തം പിഎം ശ്രീയില്‍ കണ്ടതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ കണ്ടതാണ്. ഒടുവില്‍ സിപിഎം സ്ഥാനാര്‍ഥി ലിസ്റ്റ് നോക്കിയാല്‍ അവരുടെ അണികള്‍ക്ക് പോലും ഇരുവരും തമ്മിലുള്ള ഡീല്‍ വ്യക്തമാണെന്ന് കെസി പറഞ്ഞു.

യുഡിഎഫിനെ തോല്‍പ്പിക്കാനാണ് ബിജെപി സിപിഎം ഡീല്‍. പാര്‍ട്ടി നേതൃത്വത്തിന്റെ രക്ഷക്ക് വേണ്ടിയുള്ള ഡീലാണത്.അത് അണികള്‍ തള്ളും. സിപിഎം ബിജെപി ഡീല്‍ പൊളിഞ്ഞു പാളീസാകുമെന്നും കെസി പറഞ്ഞു. ജനം മാറ്റം ആഗ്രഹിക്കുന്നു. മാറുന്ന കേരളത്തെ എങ്ങനെയാണ് യുഡിഎഫ് ഷേപ്പ് ചെയ്യുന്നതെന്ന് കൃത്യമായി പ്രകടനപത്രികയില്‍ പറയുന്നുണ്ട്. കേരളം അര്‍ഹിക്കുന്ന കൃത്യമായ പദ്ധതികളും പരിപാടികളും അതിലുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

യുഡിഎഫിന്റെ പ്രധാന വാഗ്ദാനങ്ങളെ സിപിഎം കളിയാക്കുകയാണ്. അതില്‍ ഒന്ന് സ്ത്രീകള്‍ക്കുള്ള കെഎസ്ആര്‍ടിസി യാത്രയെക്കുറിച്ചാണ്. യുഡിഎഫ് വാഗാദാനം കെഎസ്ആര്‍ടിസിയെ കടക്കെണിയിലാക്കില്ല. സ്ത്രീകള്‍ മുഴുവന്‍ സഞ്ചരിച്ചാല്‍ യാത്രക്കാരുടെ എണ്ണം കൂടുമെന്ന് മാത്രമല്ല, കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാക്കുന്നതല്ല ഈ വാഗ്ദാനമെന്നും കെസി പറഞ്ഞു. കെഎസ്ആര്‍ടിസിക്ക് ഇക്കാര്യത്തിലുള്ള നഷ്ടം സര്‍ക്കാര്‍ നികത്തും. അതിന് വ്യാപകമായ പദ്ധതികള്‍ ഉണ്ട്. ബസ് സ്റ്റേഷനുകള്‍ എന്നിവയൊക്കെ എങ്ങനെ ഉപയോഗിക്കാമെന്നതില്‍ കൃത്യമായ പദ്ധതിയുണ്ട്. ഇതേക്കുറിച്ചെല്ലാം വ്യക്തമായ ധാരണ യുഡിഎഫിനുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് പ്രാവര്‍ത്തികമാക്കിയിട്ടുണ്ടെന്നും കെസി പറഞ്ഞു. നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തും.

മുഖ്യമന്ത്രിയുടെ പദപ്രയോഗം ഇതിനുമുന്‍പും കേരളം കണ്ടതാണ്. ഒരു രാത്രികൊണ്ട് ഏറ്റവും നല്ല പ്രേമചന്ദ്രന്‍ പരമനാറിയായി. ബിഷപ്പിനെ നികൃഷ്ടജീവി എന്നുവിളിച്ചു. ഇത് കൂടാതെ നിരവധി പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. എന്നാല്‍ അത് മാറിയെന്നാണ് കേരളം കരുതിയത്. മുഖ്യമന്ത്രി പറയുന്നതൊക്കെ പിആറിന്റെ ഉപദേശ പ്രകരാമാണ് എല്ലാവര്‍ക്കും വ്യക്തമാണ്. അതുകൊണ്ട് കൂടിയാണ് ചിരി മറന്ന പിണറായി ചിരിക്കാന്‍ തുടങ്ങിയത്. ജി സുധാകരന്‍ ചെറ്റത്തരമാണ് കാണിച്ചത് എന്ന് പറഞ്ഞതുകൂടി മുഖ്യമന്ത്രിയുടെ തനിനിറം ഒരിക്കല്‍ കൂടി പുറത്തായെന്നും കെസി പറഞ്ഞു.

kc venugopal against cpm

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി 'ഭൂഗോള' വിസ്മയം; മാന്ത്രിക കാലുകളുടെ മഹാചരിത്രം; ഗോള്‍വേട്ടയില്‍ നമ്പര്‍ വണ്‍

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam June 23|പ്രവർത്തന രംഗത്ത് ശോഭിക്കാൻ സാധിക്കും, തടസ്സങ്ങൾ ഒഴിവാകും

ഇത് മൂന്നാം തവണ; ലോകപ്പില്‍ ഏറ്റവും കുടുതല്‍ പെനാല്‍റ്റി മിസ് ആക്കി മെസി; മറ്റൊരു 'റെക്കോര്‍ഡ്'

ബിഗ് ടിക്കറ്റില്‍ ഇത്തവണ കോളടിച്ചത് മലയാളി വിദ്യാര്‍ഥിക്ക്; ലക്ഷങ്ങള്‍ വാരി ഇന്ത്യക്കാര്‍