KC Venugopal  
Kerala

ആലപ്പുഴയിലെ മെയിന്റനന്‍സ് ഡിപ്പോ അടച്ചുപൂട്ടാന്‍ നീക്കം; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടിയത് സംശയാസ്പദം: കെസി വേണുഗോപാല്‍

ആലപ്പുഴയില്‍ നിന്ന് യാത്ര ആരംഭിച്ച് ആലപ്പുഴയില്‍ത്തന്നെ അവസാനിക്കുന്നതും ഉത്തരേന്ത്യയിലേക്ക് പ്രതിദിന സര്‍വീസ് നടത്തുന്നതുമായ ഏക ട്രെയിനാണ് ധന്‍ബാദ്- ആലപ്പുഴ എക്‌സ്പ്രസ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: അമ്പലപ്പുഴ- ആലപ്പുഴ പാത ഇരട്ടിപ്പിക്കലിന്റെ പേരില്‍ ആലപ്പുഴയിലെ മെയിന്റനന്‍സ് ഡിപ്പോ അടച്ചുപൂട്ടാനും പിറ്റ്ലൈന്‍ പൊളിച്ചുനീക്കാനുമുള്ള റെയില്‍വേയുടെ നീക്കം ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് കെസി വേണുഗോപാല്‍ എംപി. ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള നിര്‍ദ്ദേശം ഈ നീക്കത്തിന് മറയാണെന്നത് വ്യക്തമാണ്.കേരളത്തിലെ കോച്ച് മെയിന്റനന്‍സ് കേന്ദ്രങ്ങള്‍ കടുത്ത സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തില്‍, നിലവില്‍ പ്രവര്‍ത്തനക്ഷമമായ അടിസ്ഥാന സൗകര്യങ്ങള്‍ പൊളിച്ചുനീക്കുന്നത് യുക്തിസഹമല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ആലപ്പുഴയുടെ റെയില്‍വേ വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന നീക്കങ്ങളോട് അനുകൂല നിലപാടെടുക്കാന്‍ കഴിയില്ലെന്നത് വ്യക്തമാക്കി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചതായും മെക്കാനിക്കല്‍ വിഭാഗത്തിന്റെ ശുപാര്‍ശകള്‍ പരിഗണിച്ച് ദക്ഷിണ റെയില്‍വേയുടെ എന്‍ജിനീയറിങ് ലേഔട്ടില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ആലപ്പുഴ യാര്‍ഡില്‍ത്തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ പിറ്റ്ലൈന്‍ നിര്‍മിക്കണമെന്നും റെയില്‍വേ മന്ത്രിയെ ധരിപ്പിച്ചതായും കെസി വേണുഗോപാല്‍ പറഞ്ഞു.

ആലപ്പുഴയില്‍ നിന്ന് യാത്ര ആരംഭിച്ച് ആലപ്പുഴയില്‍ത്തന്നെ അവസാനിക്കുന്നതും ഉത്തരേന്ത്യയിലേക്ക് പ്രതിദിന സര്‍വീസ് നടത്തുന്നതുമായ ഏക ട്രെയിനാണ് ധന്‍ബാദ്- ആലപ്പുഴ എക്‌സ്പ്രസ്. ഈ സാഹചര്യത്തില്‍ ട്രെയിനിന്റെ സര്‍വീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ സ്റ്റേഷനായി ആലപ്പുഴയെ നിലനിര്‍ത്തണമെന്ന ആവശ്യവും കേന്ദ്ര റെയില്‍വേ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. എറണാകുളത്ത് സര്‍വീസ് അവസാനിപ്പിച്ചശേഷം മണിക്കൂറുകളോളം നിര്‍ത്തിയിടുന്ന ടാറ്റാനഗര്‍ എക്‌സ്പ്രസ് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് നീട്ടുന്നത് പ്രായോഗികമായ ബദലായി പരിഗണിക്കാമെന്ന നിര്‍ദേശവും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.

യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആലപ്പുഴയില്‍നിന്ന് ആരംഭിക്കുന്ന ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ കൂടുതലായി അനുവദിക്കണമെന്ന ആവശ്യം കൂടി അറിയിച്ചിട്ടുണ്ട്. എത്രയും വേഗം ഇക്കാര്യത്തില്‍ റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് ഇടപെടലുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും കെസി വേണുഗോപാല്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

KC Venugopal apprehends Alappuzha railway maintenance depot closure

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വരുന്നൂ വീണ്ടും ന്യൂനമര്‍ദം; ഞായറാഴ്ച വരെ സംസ്ഥാനത്ത് തീവ്രമഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 10ഇടത്ത് യെല്ലോ

100ാം പോരില്‍... 150 വിക്കറ്റുകള്‍? ചരിത്ര നേട്ടത്തിനരികെ അര്‍ഷ്ദീപ് സിങ്!

കാസർകോട് ജനറൽ ആശുപത്രിയിൽ ചട്ടങ്ങൾ ലംഘിച്ച് താൽക്കാലിക ജീവനക്കാരെ നിലനിർത്തി; വിജിലൻസ് അന്വേഷണം

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞു

'കയ്യടികൾക്ക് പകരം കൂവൽ, മലയാളത്തിലെ പലരും ചേർന്ന് മൂലയ്ക്കിരുത്താൻ നോക്കി; എന്നിട്ടും ഒറ്റയ്ക്ക് നിന്ന് പടവെട്ടി', നടിയെക്കുറിച്ച് ആലപ്പി അഷ്റഫ്