കെ സി വേണു​ഗോപാൽ 
Kerala

'ഇന്നു കാണുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെഎസ് യുവിന്റെ പോരാട്ടവീര്യം തന്നെ'

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ കുറിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തെച്ചൊല്ലി മുഖ്യമന്ത്രി വിഡി സതീശന്‍- കെഎസ് യു പോരിനിടെ, കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ കുറിപ്പ്. കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തന കാലത്ത് സഹപ്രവര്‍ത്തകരായിരുന്ന പ്രഫുലചന്ദ്രന്‍, മാരായമുട്ടം സുരേഷ് എന്നിവരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് കെ എസ് യുവിന്റെ ചരിത്രവും അനുസ്മരിക്കുന്നത്.

കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് കാലഘട്ടങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ച രണ്ട് സഹപ്രവര്‍ത്തകരുടെ വേര്‍പാട് മനസ്സിലുണ്ടാക്കിയ മുറിവ് ചെറുതല്ല. മൂന്നരപ്പതിറ്റാണ്ട് കാലം മുന്‍പുള്ള ചോരമണം നിറഞ്ഞ ഓര്‍മകളാണ് മരണവിവരം കേട്ടതോടെ തിരയടിച്ചെത്തിയത്. 1989ല്‍ നടന്ന പാഠപുസ്തക സമരം കെഎസ് യു എന്ന വിദ്യാര്‍ഥി സംഘടനയുടെ വളര്‍ച്ചയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടായിരുന്നു.

കെഎസ്‌യുവാണ് എന്നെയും പ്രഫുലചന്ദ്രനെയും ഒന്നിപ്പിച്ചത്, ഞങ്ങളെയെല്ലാം ഒന്നിച്ചുചേര്‍ത്തത്. ഇന്ന് ഇക്കാണുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും കെഎസ്യുവിന്റെ പോരാട്ടവീര്യം തന്നെ. മാരായമുട്ടം സുരേഷും വിദ്യാര്‍ത്ഥി യുവജന സമരമുഖങ്ങളില്‍ നെഞ്ചുവിരിച്ചുനിന്ന് പ്രസ്ഥാനത്തെയും പ്രവര്‍ത്തകരെയും സംരക്ഷിച്ച നേതാവാണ്. കെ സി വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

AICC General Secretary KC Venugopal recalls the history of KSU

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിൻഡീസ് ഇതിഹാസ ഓൾ റൗണ്ടർ 'സർ ​ഗാരി സോബേഴ്സ്' അന്തരിച്ചു

കെഎസ്ആര്‍ടിസി യാത്രാപാസ്: ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം, വരുമാനപരിധി ഇരട്ടിയായി ഉയര്‍ത്തി

രാഹുല്‍ ശിലാസ്ഥാപനം നടത്തി 142 ദിവസം; ഒടുവില്‍ കുന്നംപറ്റയില്‍ വീടുപണി തുടങ്ങി

കണ്ണൂരിൽ കള്ളൻമാരുടെ വിളയാട്ടം തുടരുന്നു; 2 കടകളുടെ പൂട്ട് കുത്തിത്തുറന്ന് പണം അടിച്ചുമാറ്റി

തരൂർ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി; അ​ഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി