ASHA Workers' Protest screen shot
Kerala

ആശാ വര്‍ക്കര്‍മാരുടെ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകരെ പൊലീസ് വലിച്ചിഴച്ചു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുളള നൂറുകണക്കിന് ആശമാരാണ് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ മാസങ്ങളായി തുടരുന്ന ആശാ വര്‍ക്കര്‍മാരുടെ മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേയ്ക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുളള നൂറുകണക്കിന് ആശമാരാണ് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ചത്.

ബാരിക്കേഡ് മറികടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരക്കാരുടെ മൈക്കും സ്പീക്കറും പൊലീസ് എടുത്തു മാറ്റി. ഇതോടെ പൊലീസ് വാഹനം തടഞ്ഞുവച്ച ആശമാരെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് മാറ്റിയത്. നിരവധി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഉച്ചയ്ക്കു 12ന് ശേഷമാണ് ആശാ പ്രവര്‍ത്തകരുടെ മാര്‍ച്ച് ക്ലിഫ് ഹൗസിനു സമീപത്തേക്ക് എത്തിയത്. ബാരിക്കേഡ് വച്ച് പൊലീസ് ഇവിടം തടഞ്ഞിരുന്നു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചവരെ പൊലീസ് പിടികൂടി.

ആശമാര്‍ പാട്ട കൊട്ടി പ്രതിഷേധിച്ചതോടെ പൊലീസ് മൈക്കും സ്പീക്കറും പിടിച്ചെടുത്തു. എന്നാല്‍ ഇതു കൊണ്ടുപോകാന്‍ സമ്മതിക്കാതെ ആശമാര്‍ റോഡില്‍ കിടന്ന് പൊലീസ് ജീപ്പ് തടഞ്ഞു. ആശമാര്‍ക്ക് പിന്തുണയുമായി എത്തിയ സി പി ജോണ്‍ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Kerala ASHA Workers' Protest: ASHA workers protest led to clashes with the police. The ASHA workers' march towards Cliff House resulted in police using water cannons and detaining protesters.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT