വിദ്യ ബാലകൃഷ്ണൻ, രമേഷ് പിഷാരടി kerala assembly election 2026 
Kerala

പാലക്കാട്ട് രമേഷ് പിഷാരടി, വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷ് മലമ്പുഴയില്‍; കോൺ​ഗ്രസിന്റെ ആ​ദ്യ ​ഘട്ട പട്ടികയിൽ 55 പേർ

തര്‍ക്കം നിലനില്‍ക്കുന്ന കണ്ണൂര്‍, പെരുമ്പാവൂര്‍ സീറ്റുകളിലും തൃപ്പൂണിത്തുറയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 55 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തു വന്നത്. 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥി പട്ടിക വരുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അവകാശപ്പെട്ടതെങ്കിലും 48 മണിക്കൂര്‍ കഴിഞ്ഞാണ് പട്ടിക വന്നത്. തര്‍ക്കം നിലനില്‍ക്കുന്ന കണ്ണൂര്‍, പെരുമ്പാവൂര്‍ സീറ്റുകളിലും തൃപ്പൂണിത്തുറയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

നടന്‍ രമേഷ് പിഷാരടിയാണ് പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനാണ് മത്സരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ സുരേഷ് മലമ്പുഴയില്‍ മത്സരിക്കും. മുന്‍ എംപി രമ്യ ഹരിദാസ് ചിറയന്‍കീഴിലാണ് ജനവിധി തേടാന്‍ ഇറങ്ങുന്നത്. ലൈംഗിക പീഡന ആരോപണം നേരിടുന്ന എം വിന്‍സെന്റ് കോവളത്തു വീണ്ടും മത്സരിക്കാനിറങ്ങും.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒജെ ജനീഷ് കൊടുങ്ങല്ലൂരില്‍ മത്സരിക്കും. നാട്ടികയില്‍ അഡ്വ. സുനില്‍ ലാലൂരാണ് സ്ഥാനാര്‍ഥി. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അബ്ദുല്‍ റഷീദിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ആലത്തൂരില്‍ കെഎം ഫെബിനാണ് മത്സരിക്കുന്നത്. തൃശൂരില്‍ രാജന്‍ പല്ലനാണ് ജനവിധി തേടുന്നത്.

കോൺ​ഗ്രസിന്റെ ആ​ദ്യ ഘട്ട പട്ടിക

ഇരിക്കൂർ- അഡ്വ. സജീവ് ജോസഫ്

ധർമ്മടം- അബ്ദുൽ റഷീദ്

തലശ്ശേരി- കെപി സാജു

പേരാവൂർ- അഡ്വ. സണ്ണി ജോസഫ്

മാനന്തവാടി- (എസ്ടി)- ഉഷ വിജയൻ

സുൽത്താൻ ബത്തേരി (എസ്ടി)- ഐസി ബാലകൃഷ്ണൻ

കൽപ്പറ്റ- അഡ്വ. ടി സിദ്ദിഖ്

നാദാപുരം- കെഎം അഭിജിത്ത്

കൊയിലാണ്ടി - അഡ്വ. കെ പ്രവീൺ കുമാർ

ബാലുശ്ശേരി (എസ്‍സി)- വിടി സൂരജ്

എലത്തൂർ- വിദ്യ ബാലകൃഷ്ണൻ

കോഴിക്കോട് നോർത്ത് - അഡ്വ. കെ ജയന്ത്

നിലമ്പൂർ- ആര്യാടൻ ഷൗക്കത്ത്

വണ്ടൂർ (എസ്‍സി)- എപി അനിൽ കുമാർ

തവനൂർ- വിഎസ് ജോയ്

പൊന്നാനി- നൗഷാദ് അലി

തൃത്താല - വിടി ബൽറാം

കോങ്ങാട് (എസ്‍സി)- കെഎ തുളസി

മലമ്പുഴ- എ സുരേഷ്

പാലക്കാട്- രമേഷ് പിഷാരടി

തരൂർ (എസ്‍സി)- കെസി സുബ്രഹ്മണ്യൻ

ചിറ്റൂർ- അഡ്വ. സുമേഷ് അച്ചുതൻ

നെന്മാറ- ടി തങ്കപ്പൻ

ആലത്തൂർ- കെഎൻ ഫെബിൻ

മണലൂർ- ടിഎൻ പ്രതാപൻ

ഒല്ലൂർ- അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്

തൃശൂർ- രാജൻ ജെ പല്ലൻ

നാട്ടിക (SC)- അഡ്വ. സുനിൽ ലാലൂർ

കൈപ്പമംഗലം- ടിഎം നാസർ

പുതുക്കാട്- കെഎം ബാബു രാജ്

ചാലക്കുടി- സനീഷ് കുമാർ ജോസഫ്

കൊടുങ്ങല്ലൂർ- ഒജെ ജനീഷ്

അങ്കമാലി- റോജി എം ജോൺ

ആലുവ- അൻവർ സാദത്ത്

പറവൂർ - വിഡി സതീശൻ

എറണാകുളം- ടിജെ വിനോദ്

തൃക്കാക്കര- മിസിസ്. ഉമ തോമസ്

കുന്നത്തുനാട് (എസ്‍സി)- വിപി സജീന്ദ്രൻ

മൂവാറ്റുപുഴ- ഡോ. മാത്യു കുഴൽനാടൻ

വൈക്കം (എസ്‍സി)- കെ ബിനിമോൻ

കോട്ടയം- തിരുവഞ്ചൂർ രാധാകൃഷ്ണൻ

പുതുപ്പള്ളി- ചാണ്ടി ഉമ്മൻ

അരൂർ- ഷാനിമോൾ ഉസ്മാൻ

ചേർത്തല - കെആർ രാജേന്ദ്ര പ്രസാദ്

ഹരിപ്പാട്- രമേശ് ചെന്നിത്തല

മാവേലിക്കര (എസ്‍സി)- അഡ്വ. എംഎസ് മുത്താര രാജ്

കരുനാഗപ്പള്ളി- സിആർ മഹേഷ്

കൊട്ടാരക്കര- അഡ്വ. പി ഐഷ പോറ്റി

പത്തനാപുരം- ജ്യോതികുമാർ ചാമക്കാല

കുണ്ടറ- പിസി വിഷ്ണുനാഥ്

കൊല്ലം- അഡ്വ. ബിന്ദു കൃഷ്ണ

ചാത്തന്നൂർ- സൂരജ് രവി

ചിറയിൻകീഴ് എംഎസ്- രമ്യ ഹരിദാസ്

വട്ടിയൂർക്കാവ്- കെ മുരളീധരൻ

കോവളം- എം വിൻസെന്റ്

kerala assembly election 2026: congress releases first phase candidate list for assembly elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'പുരുഷന്‍മാര്‍ കള്ള് കുടിച്ചു കുടുംബം നോക്കാത്ത തെണ്ടികള്‍, ബലേ ഭേഷ്'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അഖില്‍ മാരാര്‍

ലോകകപ്പ് ത്രില്ലർ! ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി

'ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്' സമ്മാനിച്ച് സ്ലോവാക്യ; മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി

'ചോര കൊണ്ടുള്ള കടം ചോര കൊണ്ടേ ഞങ്ങള്‍ തീര്‍ത്തിട്ടുള്ളൂ'; മലയാളത്തിലേക്ക് ആര്യയുടെ മടങ്ങി വരവ്; 'അനന്തന്‍ കാട്' ട്രെയ്‌ലര്‍

SCROLL FOR NEXT