സിപിഎം പതാക /ഫയല്‍ ചിത്രം 
Kerala

10 വനിതകള്‍; 20 പുതുമുഖങ്ങള്‍; കെ രാധാകൃഷ്ണന്‍ ചേലക്കരയില്‍;സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടിക

രണ്ട് ടേം പൂര്‍ത്തിയാക്കിയില്ലെങ്കിലും ബേപ്പൂര്‍ എംഎല്‍എ വി.കെ.സി മമ്മദ് കോയ, ഇരിങ്ങാലക്കുട എംഎല്‍എ കെ.യു അരുണന്‍  എന്നിവര്‍ പട്ടികിയില്‍ ഇല്ല 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടികയായി. ഇരുപതിലേറെ പേരാണ് പട്ടികയിലെ പുതുമുഖങ്ങള്‍. തോമസ് ഐസക്, ജി. സുധാകരന്‍, സി. രവീന്ദ്രനാഥ്, എകെ ബാലന്‍, ഇ.പി ജയരാജന്‍ എന്നീ മന്ത്രിമാര്‍ക്ക് ഇക്കുറി സീറ്റില്ല. ഘടകകക്ഷിക്ക് സീറ്റ് കൊടുക്കേണ്ടതിനാല്‍ സി.കെ ശശീന്ദ്രന്‍ എംഎല്‍എ മത്സരത്തിനുണ്ടാവില്ല. രണ്ട് ടേം പൂര്‍ത്തിയാക്കിയില്ലെങ്കിലും ബേപ്പൂര്‍ എംഎല്‍എ വി.കെ.സി മമ്മദ് കോയ, ഇരിങ്ങാലക്കുട എംഎല്‍എ കെ.യു അരുണന്‍ എന്നിവരും ഇത്തവണ സ്ഥാനാര്‍ഥികളാവില്ല. ഷൊര്‍ണൂര്‍ എംഎല്‍എമാരായ പി.കെ ശശിയും മത്സരത്തിനില്ല. മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍  മത്സരിക്കും. ചേലക്കരയില്‍ നിന്നാവും മത്സരിക്കുക

മന്ത്രി എ.കെ ബാലന്റെ ഭാര്യ പി.കെ ജമീല, സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദു എന്നിവര്‍ സാധ്യതാ പട്ടികയിലുണ്ട്. 

നെയ്യാറ്റിന്‍കര അന്‍സലന്‍
കാട്ടാക്കട ഐ.ബി സതീഷ്
പാറശ്ശാല സി.കെ ഹരീന്ദ്രന്‍
അരുവിക്കര സ്റ്റീഫന്‍
നേമം വി. ശിവന്‍കുട്ടി
വട്ടിയൂര്‍ക്കാവ് പ്രശാന്ത്
കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്‍
വാമനപുരം ഡി.കെ മുരളി
ആറ്റിങ്ങല്‍ ജെ.എസ് അംബിക
വര്‍ക്കല വി ജോയ്
ഇരവിപുരം എന്‍ നൗഷാദ്

കൊല്ലം എം മുകേഷ്
കുണ്ടറ  മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര കെ.എന്‍ ബാലഗോപാല്‍
ചവറ സുജിത്ത വിജയന്‍

കോന്നി ജനീഷ്‌കുമാര്‍
ആറന്‍മുള  വീണ ജോര്‍ജ്

ചെങ്ങന്നൂര്‍ സജി ചെറിയാന്‍
മാവേലിക്കര എം.എസ് അരുണ്‍കുമാര്‍
കായംകുളം യു പ്രതിഭ ഹരി
അമ്പലപ്പുഴ എച്ച് സലാം
ആലപ്പുഴ ടി.പി ചിത്തരഞ്ജന്‍
അരൂര്‍ ദലീമ ജോജോ

പുതുപ്പള്ളി ജെയ്ക്ക് സി തോമസ്
കോട്ടയം അനില്‍കുമാര്‍
ഏറ്റുമാനൂര്‍ വി എന്‍ വാസവന്‍

ഉടുമ്പന്‍ ചോല എം.എം മണി
ദേവികുളം  എ രാജ

തൃക്കാക്കര ജെ ജേക്കബ്
കൊച്ചി കെ.ജെ മാക്‌സി
തൃപ്പൂണിത്തുറ എം സ്വരാജ്
വൈപ്പിന്‍ കെ.എന്‍ ഉണ്ണികൃഷ്ണന്‍
കോതമംഗലം ആന്റണി ജോണ്‍

ഇരിങ്ങാലക്കുട ആര്‍. ബിന്ദു, 
മണലൂര്‍ മുരളി പെരുനെല്ലി
വടക്കാഞ്ചേരി സേവ്യര്‍ ചിറ്റിലപ്പള്ളി 
ഗുരുവായൂര്‍ ബേബി ജോണ്‍ 
പുതുക്കാട് കെ.കെ. രാമചന്ദ്രന്‍ 
ചാലക്കുടി യു.പി.ജോസഫ്
ചേലക്കര എം രാധാകൃഷ്ണന്‍

തൃത്താല എം.ബി രാജേഷ്
ഷൊര്‍ണൂര്‍ സി.കെ രാജേന്ദ്രന്‍ 
ഒറ്റപ്പാലം പി ഉണ്ണി
കോങ്ങാട് പി പി സുമോദ്
മലമ്പുഴ എ പ്രഭാകരന്‍
പാലക്കാട് തീരുമാനമായില്ല
തരൂര്‍ പി.കെ ജമീല
നെന്മാറ കെ ബാബു 
ആലത്തൂര്‍ കെ.ഡി പ്രസേനന്‍ 

കൊയിലാണ്ടി പി സതീദേവി, കാനത്തില്‍ ജമീല
പേരാമ്പ്ര ടി.പി രാമകൃഷ്ണന്‍
ബാലുശ്ശേരി സച്ചിന്‍ദേവ് 
കോഴിക്കോട് നോര്‍ത്ത്‌ തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പുര്‍ മുഹമ്മദ് റിയാസ്
തിരുവമ്പാടി ഗിരീഷ് ജോണ്‍/ലിന്റോ ജോസഫ്

മാനന്തവാടി കേളു 

പയ്യന്നൂര്‍ പി.ഐ മധുസൂദനന്‍
കല്ല്യാശ്ശേരി എം വിജിന്‍
തളിപ്പറമ്പ്‌ എം.വി ഗോവിന്ദന്‍
അഴീക്കോട്‌ കെ.വി സുമേഷ്
ധര്‍മടം പിണറായി വിജയന്‍
തലശ്ശേരി എ.എന്‍ ഷംസീര്‍
മട്ടന്നൂര്‍ കെ.കെ ശൈലജ

ഉദുമ സിഎച്ച് കുഞ്ഞമ്പു
തൃക്കരിപ്പുര്‍ എം രാജഗോപാല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

'ഡയലോ​ഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്