Kerala

'വടകരയില്‍ ഇനി ടിപിയുടെ ശബ്ദം മുഴങ്ങും'; കെ കെ രമ നിയമസഭയിലേക്ക് 

സംസ്ഥാനം മുഴുവനും ഇടതുതരംഗം വീശിയടിക്കുന്നതിനിടെ, വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രമ വിജയത്തിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാനം മുഴുവനും ഇടതുതരംഗം വീശിയടിക്കുന്നതിനിടെ, വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രമ വിജയത്തിലേക്ക്. വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ 8000 വോട്ടുകളുടെ മുന്നേറ്റമാണ് രമ കാഴ്ചവെച്ചത്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ കെ കെ രമ 20,000ല്‍പ്പരം വോട്ടുകള്‍ നേടിയിരുന്നു.

വടകരയില്‍ എല്‍ഡിഎഫിന്റെ മനയത്ത് ചന്ദ്രനായിരുന്നു രമയുടെ എതിര്‍ സ്ഥാനാര്‍ത്ഥി. വടകരയില്‍ ടി പി രാമകൃഷ്ണന്‍ തന്നെയാണ് വിജയിച്ചതെന്ന് കെ കെ രമ പറഞ്ഞു. ഇത് ടിപിയുടെ വിജയമാണ്. ഇടതുപക്ഷത്തിന്റെ ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ തനിക്ക് ലഭിച്ചു. ഇത് വോട്ടില്‍ പ്രതിഫലിക്കുകയായിരുന്നു. ഇനി വടകരയില്‍ ടിപിയുടെ ശബ്ദം മുഴങ്ങുമെന്നും കെ കെ രമ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

'മദ്യപിച്ചതായി എഫ്ഐആറിൽ ഇല്ല, എന്തിന് അവരെ ജൂവനൈൽ ഹോമിൽ അയച്ചു ?'; മകള്‍ക്ക് നീതി കിട്ടില്ലെന്ന് ഭയമെന്ന് പൊട്ടിക്കരഞ്ഞ് ഗോപികയുടെ അമ്മ

'മൂത്തോന് വേണ്ടി 15 കിലോ കൂട്ടി, പിന്നീട് കുറച്ചു...വീണ്ടും കൂട്ടി'; 42 വയസ്സിലും കളം നിറഞ്ഞ് നിവിൻ പോളി, ഫിറ്റ്നസ് രഹസ്യം

നാട്ടികയിൽ ടോൾ പിരിവ് ; പ്രതിഷേധം കടുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ, എൽഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി

കോഴിക്കോട് - പാലക്കാട് ദേശീയപാത 966-ല്‍ ഗതാഗത നിയന്ത്രണം