പണാധിപത്യത്തിന് മേല്‍ ജനാധിപത്യം നേടിയ വിജയമാണ് ഇതെന്നായിരുന്നു മാണി സി കാപ്പന്റെ ആദ്യ പ്രതികരണം 
Kerala

'ചങ്കാണ് പാലാ'; എല്‍ഡിഎഫിന് നാണക്കേടായി മാണി സി കാപ്പന്റെ വിജയം

പാലായില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ കേക്ക് മുറിച്ച് ആഘോഷിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍

Author : സമകാലിക മലയാളം ഡെസ്ക്

പാലായില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ കേക്ക് മുറിച്ച് ആഘോഷിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. 'ചങ്കാണ് പാലാ' എന്നെഴുതിയ കേക്കാണ് കാപ്പന്‍ മുറിച്ചത്. 9568വോട്ടിന്റെ  ലീഡാണ് ജോസ് കെ മാണിക്ക് എതിരെ മാണി സി കാപ്പന്‍ നേടിയിരിക്കുന്നത്. ജോസ് കെ മാണി എല്‍ഡിഎഫിലെത്തിയതിനെ തുടര്‍ന്ന് മുന്നണി വിട്ട് യുഡിഎഫിലെത്തിയ മാണി സി കാപ്പന്റെ വിജയം ഭരണത്തുടര്‍ച്ച നേടിയ സന്തോഷത്തിനടയിലും ഇടത് മുന്നണിക്ക് നാണക്കേടായി. 

പണാധിപത്യത്തിന് മേല്‍ ജനാധിപത്യം നേടിയ വിജയമാണ് ഇതെന്നായിരുന്നു മാണി സി കാപ്പന്റെ ആദ്യ പ്രതികരണം. ജോസ് കെ മാണിയെ മുന്നണിയിലെടുക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം കോട്ടയം ജില്ലയിലും മറ്റു മണ്ഡലങ്ങളിലും സഹായമായെങ്കിലും ജോസ് കെ മാണിയുടെ തോല്‍വി വലിയ തിരിച്ചടിയായി. 

വോട്ടെണ്ണല്‍ തുടങ്ങി ഒരുഘട്ടത്തിലും മാണി സി കാപ്പനെ മറികടക്കാന്‍ ജോസ് കെ മാണിക്ക് സാധിച്ചില്ല. 2019ല്‍ കെ എം മാണിയുടെ മരണത്തിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ മാണി സി കാപ്പന്‍ 2,943വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT