പ്രതീകാത്മക ചിത്രം 
Kerala

കേരളം ചുട്ടുപൊള്ളുന്നു ; പിന്നില്‍ എൽനിനോ പ്രതിഭാസം; മുന്നറിയിപ്പ്

മാര്‍ച്ചില്‍ ആരംഭിക്കേണ്ട വേനല്‍ ഇക്കൊല്ലം ഫെബ്രുവരിയില്‍ എത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. കേരളത്തിലെ മിക്ക ജില്ലകളിലും ഇപ്പോൾ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാ​ഗത്തിന്റെ കണക്കുകൾ പറയുന്നത്. എൽനിനോ പ്രതിഭാസം കാരണം ഈ വർഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മാർച്ച് മുതലാണ് വേനൽ ആരംഭിക്കുന്നതെങ്കിലും ഇക്കൊല്ലം ഫ്രെബുവരി ആദ്യം മുതൽ തന്നെ കനത്ത ചൂടാണ് കേരളത്തിൽ അനുഭവപ്പെടുന്നത്.

കഴിഞ്ഞ ദിവസം സീസണിലെ ഏറ്റവും ഉയർന്ന ചൂടാണ് കണ്ണൂരിൽ ( 37.7°c) രേഖപ്പെടുത്തിയത്. മിക്ക ജില്ലകളിലും 30 ഡി​ഗ്രിക്ക് മുകളിലാണ് പകൽ സമയത്തെ ശരാശരി താപനില. തിങ്കളാഴ്ച കോഴിക്കോട് സിറ്റിയിൽ ഉയർന്ന താപനിലയിൽ സാധാരണയിലും 3°c കൂടുതലും കോട്ടയം, ആലപ്പുഴ, കണ്ണൂർ സ്റ്റേഷനുകളിൽ 2°c കൂടുതലും ഉയർന്ന താപനില രേഖപെടുത്തി. പുനലൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലും ഉയർന്ന താപനില രേഖപ്പെടുത്തി.

എൽനിനോ പ്രതിഭാസമാണ് ഇത്തവണത്തെ ചൂട് വർധിക്കാൻ കാരണമെന്നാണ് നി​ഗമനം. പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT