Kerala Government Announces Statewide ‘Operation Spa’ Crackdown on Illegal Spas and Sexual Exploitation. file
Kerala

സ്പാകളുടെ മറവിൽ ലൈംഗിക ചൂഷണം; 'ഓപ്പറേഷൻ സ്പാ' ശക്തമാക്കും

അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം സ്പാകൾക്കതിരെ നിയമ നടപടി ഉണ്ടാകും. പൊലീസ് സ്പാകളിൽ പരിശോധന നത്തുമെന്നും അദ്ദേഹം പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തൃശൂർ: സംസ്ഥാനത്ത് അനധികൃത സ്പാകളുടെ പ്രവർത്തനവും ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരാതികളും വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടിയുമായി സർക്കാർ. ഇതിന്റെ ഭാഗമായി 'ഓപ്പറേഷൻ സ്പാ' എന്ന പേരിൽ സംസ്ഥാനവ്യാപകമായി പരിശോധന നടത്തും. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാകൾ കണ്ടെത്തുന്നതിനും ഇത്തരം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ചൂഷണങ്ങൾ തടയുന്നതിനുമാണ് പരിശോധന നടത്തുന്നത് എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

'യാതൊരു നിയമവും പാലിക്കാതെ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അടിസ്ഥാനത്തിൽ കേരളത്തിൽ ഉടനീളം സ്പാകൾ ആരംഭിക്കുക ആണ്. ഇത് ആരാണ് ആരംഭിക്കുന്നത് എന്നോ, എന്തോക്കെയാണ് നടക്കുന്നത് എന്നോ ആർക്കും അറിയില്ല. പെൺകുട്ടികളെ അടക്കം ചൂഷണം ചെയ്യുന്ന രീതിയിലാണ് പ്രവർത്തനം. ഇത് അംഗീകരിക്കാൻ ആകില്ല' ചെന്നിത്തല പറഞ്ഞു.

അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം സ്പാകൾക്കതിരെ നിയമ നടപടി ഉണ്ടാകും. പൊലീസ് സ്പാകളിൽ പരിശോധന നത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റിന്റെ പേരിലാണ് പല സ്പാകളും തുടങ്ങിയിരിക്കുന്നത്. ഇതിൽ ശക്തമായ നിയമ നിർമാണം കൊണ്ട് വരാൻ സർക്കാർ ആലോചിക്കുന്നുണ്ട്. നിരവധി സ്പാകൾക്കെതിരെ ഇപ്പോൾ തന്നെ കേസെടുത്ത് കഴിഞ്ഞു. കൂടുതൽ സ്പാകളിൽ വരും ദിവസം റെയ്ഡ് നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Kerala Government Announces Statewide ‘Operation Spa’ Crackdown on Illegal Spas and Sexual Exploitation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കൂടും; പീക്ക് സമയം ആറുമുതൽ രാത്രി പതിനൊന്നര വരെ; ഇന്ധനസർച്ചാർജും കൂടും

പീക്ക് സമയത്തില്‍ മാറ്റം, വൈദ്യുതി നിരക്ക് ഉയരും; വെടിയുതിര്‍ത്തത് കൃത്യമായ ആസൂത്രണത്തോടെ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

നല്ലതും മോശവുമായ സ്പര്‍ശത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം; അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം: സുപ്രീം കോടതി

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക പരിശോധന; നാലുദിവസത്തിനുള്ളില്‍ കുടുങ്ങിയത് 6199 പേര്‍

മൃതദേഹത്തിനായി മണിക്കൂറുകൾ കാത്തിരുന്ന് ബന്ധുക്കൾ; മോർച്ചറിയിൽ മദ്യപിച്ച് ലക്ക് കെട്ട് ഉറങ്ങി ഡോക്ടർ, സസ്പെൻഷൻ (വിഡിയോ )