ഫയല്‍ ചിത്രം 
Kerala

റേ​ഷ​ൻ​കാ​ർ​ഡു​ക​ൾ ഇനി സ്മാർട്ട്; നാളെ മുതൽ അപേക്ഷിക്കാം 

കാർഡ് മാറ്റാൻ അക്ഷയ സെന്റർ വഴിയോ സിറ്റിസൻ ലോഗിൻ വഴിയോ അപേക്ഷ സമർപ്പിക്കണം

Author : സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ​കാ​ർ​ഡു​ക​ൾ നാ​ളെ മു​ത​ൽ സ്​മാർട്ട്​ കാർഡ്​ രൂ​പ​ത്തി​ലേ​ക്ക് മാ​റു​ന്നു. പുസ്തക രൂപത്തിലുള്ള സാധാരണ റേഷൻ കാർഡുകളും അടുത്തിടെ പുറത്തിറക്കിയ ഇ–റേഷൻ കാർഡുകളും ഇനി സ്‌മാർട്ട്‌ റേഷൻ കാർഡുകളാകും. 

ക്യുആർ കോഡ്, ബാർ കോഡ് എന്നിവ പതിച്ച റേഷൻ കാർഡിന് എടിഎം കാർഡിന്റെ വലുപ്പമേ ഉണ്ടാകൂ. കാ​ർഡ് ഉ​ട​മ​യു​ടെ പേ​ര്, ഫോ​ട്ടോ തുടങ്ങിയ വിവരങ്ങളും കാർഡിൽ ഉൾക്കൊള്ളിക്കും. സ്മാ​ർ​ട്ട് കാ​ർ​ഡ് പു​റ​ത്തി​റ​ങ്ങു​ന്ന​തോ​ടെ ക​ട​ക​ളി​ൽ ഇ-​പോ​സ് മെ​ഷീ​നൊ​പ്പം ക്യു ആ​ർ കോ​ഡ് സ്‌​കാ​ന​റും വെ​ക്കും. സ്‌​കാ​ൻ ചെ​യ്യു​മ്പോ​ൾ വി​വ​ര​ങ്ങ​ൾ സ്‌​ക്രീ​നി​ൽ തെ​ളി​യും. റേ​ഷ​ൻ വാ​ങ്ങു​ന്ന വി​വ​രം ഗു​ണ​ഭോ​ക്താവിന്റെ മൊ​ബൈ​ലി​ൽ ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്ര​വ​ർത്ത​നം. 

ക​ഴി​ഞ്ഞ സ​ർക്കാ​ർ കാ​ല​ത്ത് ന​ട​പ്പാ​ക്കി​യ ഇ-​റേ​ഷ​ൻ കാ​ർഡ് പ​രി​ഷ്‌​ക​രി​ച്ചാ​ണ് സ്മാ​ർട്ട് കാ​ർഡ് ഇ​റ​ക്കു​ന്ന​ത്. ജ​നു​വ​രി​യോ​ടെ ഈ ​സം​വി​ധാ​നം പൂ​ർ​ണ​ത​യി​ലെ​ത്തി​ക്കാ​നാ​ണ് ഭ​ക്ഷ്യ​വ​കു​പ്പിന്റെ തീ​രു​മാ​ന​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു. 

സ്മാർട്ട് കാർഡിന് അപേക്ഷിക്കാം

ഈ രൂപത്തിലേക്കു കാർഡ് മാറ്റാൻ അക്ഷയ സെന്റർ വഴിയോ സിറ്റിസൻ ലോഗിൻ വഴിയോ അപേക്ഷ സമർപ്പിക്കണം. അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷിച്ചാൽ പ്രിന്റിങ് ചാർജ് അടക്കം 65 രൂപയാണു നിരക്ക്. സർക്കാരിനു പ്രത്യേക ഫീസ് നൽകേണ്ടതില്ല. നിലവിലെ റേഷൻ കാർഡുകളുടെ പ്രവർത്തന കാലാവധി തുടരുമെന്നതിനാൽ ആവശ്യമുള്ളവർ മാത്രം പ്ലാസ്റ്റിക് കാർഡിന് അപേക്ഷിച്ചാൽ മതിയെന്നാണു ധാരണ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT