തിരുവനന്തപുരം : കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പിന് മുന്നോടിയായി സംസ്ഥാനത്ത് 14 ലക്ഷം സിറിഞ്ചുകള്‍ എത്തി. ചെന്നൈയില്‍ നിന്നാണ് സിറിഞ്ചുകള്‍ എത്തിച്ചത്. ഇത് തിരുവനന്തപുരം കോവിഡ് വാക്‌സിന്‍ റീജിയണല്‍ സ്റ്റോറില്‍ സൂക്ഷിക്കും. ആവശ്യാനുസരണം മറ്റു ജില്ലകളില്‍ വിതരണം നടത്തും.
വാക്‌സിന്‍ കുത്തിവെപ്പിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ സമാപിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമായി തെരഞ്ഞെടുത്ത 116 ജില്ലകളിലെ 259 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തിയത്. രാവിലെ 9 മുതല്‍ 11 വരെയാണ് വാക്‌സിന്‍ റിഹേഴ്‌സല്‍ നടന്നത്. കേരളത്തില്‍ നാലു ജില്ലകളിലെ ആറ് ആശുപത്രികളിലാണ് ഡ്രൈ റണ്‍ നടത്തിയത്.
തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണിത്. തിരുവനന്തപുരം (കാട്ടാക്കട പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, ജില്ലാ മാതൃകാ ആശുപത്രിപേരൂര്‍ക്കട, കിംസ് ആശുപത്രി), ഇടുക്കി (വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം), പാലക്കാട് (നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം), വയനാട് (കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം) എന്നിവയാണ് ഡ്രൈ റണ്‍ നടന്ന ആശുപത്രികള്‍.
പേരൂര്‍ക്കടയില്‍ ഡ്രൈ റണ്‍ നടന്ന ആശുപത്രിയില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ എത്തി. വിദഗ്ധ സമിതി അനുമതി നല്‍കിയ കോവി ഷീല്‍ഡ് വാക്‌സിന്‍ താരതമ്യേന സുരക്ഷിതമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിന്‍ രണ്ടോ മൂന്നോ ദിവസത്തിനകം എത്തുമെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. ചിട്ടയായ വാക്‌സിന്‍ വിതരണത്തിന് കേരളം സജ്ജമെന്നും മന്ത്രി പറഞ്ഞു.
ഇന്നു നടക്കുന്ന വാക്‌സീന്‍ വിതരണ റിഹേഴ്‌സല്‍ (ഡ്രൈ റണ്‍) പൂര്‍ണവിജയമായാല്‍ കുത്തിവയ്പ് ബുധനാഴ്ച ആരംഭിക്കുമെന്നാണു സൂചന. 5 കോടിയോളം ഡോസ് വാക്‌സീന്‍ ഇതിനകം നിര്‍മിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന വിദഗ്ധ സമിതിയാണ് ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച്, പുനെ സീറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്ന 'കോവിഷീല്‍ഡ്' വാക്‌സീന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്.
കേരളത്തില്‍ ആദ്യഘട്ടം 3.13. ലക്ഷം പേര്‍ക്ക് വാക്‌സിന്‍ കുത്തി വെയ്പ്പ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണു വാക്‌സീന്‍ നല്‍കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates