Kerala High Court  
Kerala

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹ​ർജി ഹൈക്കോടതി തള്ളി

സംസ്ഥാന സർക്കാർ നടപടിക്കെതിരെ മുൻ ചെയർമാൻ കെഎസ് ഹംസ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിട്ട് എംസി മായിൻ ഹാജിയെ ചെയർമാനാക്കി പുതിയ ബോർഡ് രൂപീകരിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ മുൻ ചെയർമാൻ കെഎസ് ഹംസ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പുനഃസഘടന നിയമപരമല്ലെന്നും സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഹംസയുടെ ആവശ്യം. ഹൈക്കോടതി നിർദേശം ഒഴിവുകൾ നികത്താനാണെന്നും അത് തെറ്റായി വ്യാഖ്യാനിച്ച് ബോർഡ് പുനഃസംഘടിപ്പിച്ചുവെന്നും ഹര്‍ജിയില്‍ വാദമുയർന്നു.

ഹര്‍ജിയില്‍ സ്പെഷ്യൽ സിറ്റിങ് ചേർന്നാണ് ഹൈക്കോടതി വാദം കേട്ടത്. ഹർജി ഡിവിഷൻ ബഞ്ചിന്റെ പരി​ഗണനയ്ക്കു വിട്ടു. വഖഫ് കേസിലെ മറ്റ് ഹർജികൾക്കൊപ്പം ഇത് പരി​ഗണിക്കും.

മുസ്ലീം ലീഗ് നേതാവ് എംസി മായിന്‍ഹാജിയെ ചെയർമാനാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചത്. ബോര്‍ഡില്‍ ഒന്‍പത് അംഗങ്ങളാണ് ഉള്ളത്. അമുസ്ലീം അംഗങ്ങളെ നാമനിര്‍ദേശം ചെയ്തില്ല. കുറുക്കോളി മൊയ്തീന്‍, സിറാസ് ഡി കാപ്‌സി, തൊടിയൂര്‍ മമ്മദ് കുഞ്ഞ് മൗലവി, സജ്‌ന ഫിറോസ്, ജസീം സബാഹ്, ഡോ. അബ്ദുള്‍ മജീദ്, സലാഹി മദീന ബീഗം, മുസ്തഫല്‍ ഫൈസി എന്നിവരാണ് മറ്റ് അംഗങ്ങള്‍. എംഎല്‍എമാരുടെ പ്രതിനിധിയായിട്ടാണ് കുറുക്കോളി മൊയ്തീന്‍ വഖഫ് ബോര്‍ഡില്‍ ഇടംപിടിച്ചത്.

ചട്ടപ്രകാരമുള്ള യോഗ്യത ഇല്ലാത്തതിനാല്‍ അസാധാരണ ഉത്തരവിലൂടെ വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കുകയായിരുന്നു. ഇന്നുതന്നെ പുതിയ സമിതി യോഗം ചേരും. അമുസ്ലീം അംഗങ്ങളുടെ കാര്യത്തില്‍ സുപ്രീം കോടതി ഉത്തരവിന് ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. പുതിയ പുനഃസംഘടനയില്‍ ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം ലഭിച്ചു.

Kerala High Court Dismisses Plea to Stay Waqf Board Reconstitution

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക

മഴ കുളമാക്കി!! ഇന്ത്യയും വിന്‍ഡീസും ജയിച്ചു!

'ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല, കളിക്കണോ... പൗരത്വം എടുക്കു'

ഭുവി 'സ്വിങ്' വീണ്ടും! 9 ഓവര്‍ പോരാട്ടം, ഇന്ത്യക്ക് ബാറ്റിങ്

'ആണുങ്ങളുടെ സർക്കാർ ആണെങ്കിൽ പിണറായിക്കെതിരെ നടപടി വേണം, ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല''