ഹൈക്കോടതി /ഫയല്‍ ചിത്രം 
Kerala

ആര്‍ടി പിസിആര്‍ നിരക്കു കുറച്ചത് റദ്ദാക്കി, പുനപ്പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ആര്‍ടി പിസിആര്‍ നിരക്കു കുറച്ചത് റദ്ദാക്കി, പുനപ്പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വകാര്യ ലാബുകളില്‍ ആര്‍ടി പിസിആര്‍ പരിശോധനയുടെ നിരക്ക് അഞ്ഞൂറു രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിരക്കു പുനപ്പരിശോധിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

1700 രൂപയായിരുന്ന പരിശോധനാ നിരക്ക് അഞ്ഞൂറു രൂപയായാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. നിരക്കു കുറച്ചതോടെ ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ വിസമ്മതിച്ച ലാബുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദേശവും ഹൈക്കോടതി റദ്ദാക്കി.

നിരക്കു കുറച്ച ഉത്തരവു ചോദ്യം ചെയ്ത് സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ലാബ് ഉടമകളുടെ പ്രതിനിധികളുമായി കൂടിയാലോചന നടത്തി മൂന്ന് ആഴ്ചയ്ക്കകം പുതിയ നിരക്കു നിശ്ചയിക്കാന്‍ ജസ്റ്റിസ് ടിആര്‍ രവിയുടെ സിംഗിള്‍ ബെഞ്ച് സര്‍ക്കാരിനോടു നിര്‍ദേശിച്ചു. 

പരിശോധനാ നിരക്കു നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നാണ് ലാബ് ഉടമകള്‍ കോടതിയില്‍ വാദിച്ചത്. നിര്‍ദിഷ്ട ഗുണനിലവാരത്തില്‍ പരിശോധന നടത്താന്‍ ശരാശരി 1500 രൂപ ചെലവു വരുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

പ്രതിഷ്ഠയേത് കൊലുവേത് എന്ന സംശയം; മേലാമുറി പെരിയ മാരിയമ്മൻ ക്ഷേത്രത്തിൽ വിസ്മയമൊരുക്കി പടുകൂറ്റൻ ബൊമ്മക്കൊലു

കണ്ണൂർ ദസറയ്ക്ക് ഇന്ന് തുടക്കം; പത്തുനാൾ നീളുന്ന സാംസ്കാരികോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

അന്തര്‍വാഹിനി ആക്രമണങ്ങള്‍ ചെറുക്കാന്‍ 'മംഗ്രോള്‍'; കടലില്‍ സുരക്ഷ കൂട്ടി നാവികസേന

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു