ഹൈക്കോടതി /ഫയല്‍ ചിത്രം 
Kerala

ഇനി ഹൈക്കോടതിയിൽ ജാമ്യാപേക്ഷകൾ നൽകേണ്ടത് നിശ്ചിത മാതൃകയിൽ, പരിശോധന ‘മെഷീൻ ലേണിങ്’ വഴി; ഇന്ത്യയിൽ ആദ്യം 

‘ഓട്ടോ സ്ക്രൂട്ടിനി’ എന്ന ഓപ്ഷനാണു ജാമ്യാപേക്ഷകൾ പരിശോധിക്കാനായി നിലവിൽ വരിക

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മെഷീൻ ലേണിങ്ങിലൂടെ ജാമ്യാപേക്ഷകളിൽ അപാകതകളുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനം അടുത്ത തിങ്കളാഴ്ച മുതൽ ഹൈക്കോടതിയിൽ നിലവിൽ വരും. ‘ഓട്ടോ സ്ക്രൂട്ടിനി’ എന്ന ഓപ്ഷനാണു ജാമ്യാപേക്ഷകൾ പരിശോധിക്കാനായി നിലവിൽ വരിക. നിലവിലെ ‘സ്ക്രൂട്ടിനി ബൈ ഫയലിങ് സ്ക്രൂട്ടിനി ഓഫിസർ’ എന്ന ഓപ്‌ഷൻ ഈ മാസം അവസാനം വരെയുണ്ടാകും.

നിലവിൽ, ജാമ്യാപേക്ഷകൾ പരിശോധിക്കാൻ പത്ത് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പകരമായാണു പുതിയ സംവിധാനം. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിലുള്ള സംവിധാനം നടപ്പാക്കുന്നത്. മെഷീൻ സ്ക്രൂട്ടിനി മൊഡ്യൂളിന്റെ പ്രവർത്തനം വിശകലനം ചെയ്ത ശേഷം അടുത്ത മാസം ആദ്യം മുതൽ ഈ സംവിധാനത്തിലേക്ക് മാറാനാണ് നീക്കം.

ഹൈക്കോടതിയിലെ ഐടി വിഭാഗമാണ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. തിങ്കളാഴ്ച മുതൽ നിശ്ചിത മാതൃകയിലായിരിക്കണം ജാമ്യാപേക്ഷകൾ ഫയൽ ചെയ്യേണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

പരക്കെ മഴ തുടരും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ ജാ​ഗ്രത

Today's Rashi Phalam May 31| മത്സര പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും തയ്യാറെടുക്കുന്നവർക്ക് അനുകൂല സമയം

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

SCROLL FOR NEXT