കേരളം വിഡി സതീശന്റെ കൈയില്‍ ഭദ്രമെന്ന് സി ദിവാകരന്‍ സി ദിവാകരന്‍ /ഫയല്‍
Kerala

കേരളം വിഡി സതീശന്റെ കൈയില്‍ ഭദ്രമെന്ന് സി ദിവാകരന്‍; ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങള്‍ മുഖത്ത് നോക്കി പറയുന്ന നേതാവെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി വിഡി സതീശന്‍ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കണമെന്നും സി ദിവാകരന്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍. കേരളത്തിന്റെ താല്‍പര്യം വിഡി സതീശന്റെ കയ്യില്‍ ഭദ്രമാണെന്നും ഇത് നൂറ് ദിവസത്തികം അദ്ദേഹം തെളിയിച്ചെന്നും സി ദിവാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യകാളി- ശ്രീനാരായണഗുരു പുരസ്‌കാര ചടങ്ങിലാണ് പുകഴ്ത്തിയത്.

മുഖ്യമന്ത്രി വിഡി സതീശന്‍ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കണമെന്നും സി ദിവാകരന്‍ പറഞ്ഞു. കേരളത്തിന്റെ സ്പന്ദനമാണ് സതീശന്‍. അതുകൊണ്ടാണ് രണ്ട് മണിക്കൂര്‍ കാത്തിരുന്നത്. പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തുന്നവര്‍ക്ക് വേണ്ടിയും നല്ല കാര്യങ്ങള്‍ ചെയ്യുന്നു- സി ദിവാകരന്‍ പറഞ്ഞു

സി ദിവാകരനെ മുഖ്യമന്ത്രി വിഡി സതീശനും പ്രശംസിച്ചു ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങള്‍ മുഖത്ത് നോക്കി പറയുന്ന നേതാവ് ആണ് സി ദിവാകരനെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

kerala is in safe hands with vd satheesan says c divakaran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവയ്പ്പ്; ഡ്രൈവർക്ക് പരിക്ക്, പിന്നിൽ ബിഷ്ണോയ് സംഘം?

നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു കയറി 8 തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു; സംഭവം പഞ്ചാബില്‍

ഡേറ്റ വേണ്ടാത്തവര്‍ക്ക് വോയ്സ് മാത്രം; പുതിയ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

ഡല്‍ഹിയില്‍ പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവം: 10 കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്, 5 പേര്‍ അറസ്റ്റില്‍

കനത്ത തോൽവി, രണ്ടാം പോരിൽ ബ്ലാസ്റ്റേഴ്സ് ഞെട്ടി!