തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഏഴ് ജില്ലകളിലായ 70.9 ശതമാനം പോളിങ് 
Kerala

ആദ്യഘട്ടത്തില്‍ പോളിങില്‍ നേരിയ ഇടിവ്; എറണാകുളം മുന്നില്‍, കുറവ് പത്തനംതിട്ടയില്‍

ഇന്ന് പുറത്തുവിടുന്ന അന്തിമ കണക്കില്‍ പോളിങ് ഉയരും. കഴിഞ്ഞ തവണ 73.85 ശതമാനമായിരുന്നു പോളിങ്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഏഴ് ജില്ലകളിലായ 70.9 ശതമാനം പോളിങ്. ഇന്ന് പുറത്തുവിടുന്ന അന്തിമ കണക്കില്‍ പോളിങ് ഉയരും. കഴിഞ്ഞ തവണ 73.85 ശതമാനമായിരുന്നു പോളിങ്.

ഇക്കുറി എറണാകുളത്താണ് ഏറ്റവും ഉയര്‍ന്ന പോളിങ്. 74.59 ഏറ്റവും കുറവ് പത്തനംതിട്ടയിലും 66.78 ശതമാനം. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളില്‍ 67 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയിലായിരുന്നു ഇന്നലെ വിധിയെഴുത്ത്. യന്ത്രത്തകരാര്‍ കണ്ടെത്തിയ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ നാളെ റീപോളിങ് നടത്തും.

കള്ളവോട്ട് ചെയ്തതിന് തിരുവനന്തപുരം, മുല്ലൂര്‍, അരുവിക്കര, കൊച്ചി, പള്ളുരുത്തി എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ പിടിയിലായി. അരുവിക്കരയില്‍ ഇറങ്ങി ഓടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി പൊലീസില്‍ എല്‍പ്പിച്ചു. ബാക്കി ഏഴ് ജില്ലകളില്‍ നാളെയാണ് വോട്ടെടുപ്പ്. ഈ ജില്ലകളിലെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. 13ന് രാവിലെയാണ് വോട്ടെണ്ണല്‍

തിരുവനന്തപുരം 67.4%, കൊല്ലം 70.36%. പത്തനംതിട്ട 67.78%. ആലപ്പുഴ 73.76%, കോട്ടയം 70.94%, ഇടുക്കി 71.77%, എറണാകുളം 74.59% എന്നിങ്ങനെയാണ് ജില്ലകളിലെ പോളിങ്‌

kerala local body election 2025, polling has crossed 71 per cent

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെറുതെ എന്തിനാ പൊല്ലാപ്പ്; ഐക്യത്തിന്റെ പിന്നിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞു: ജി സുകുമാരന്‍ നായര്‍

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പോകുകയാണോ?; ഇതാ ശ്രദ്ധിക്കണ്ട ഒന്‍പത് കാര്യങ്ങള്‍

പരീക്ഷയില്ല, പത്താം ക്ലാസുകാർക്ക് പോസ്റ്റ് ഓഫീസിൽ ജോലി; കേരളത്തിൽ ഉൾപ്പടെ 28,740 ഒഴിവുകൾ

'ഇത് ഉറക്കെ പറയാന്‍ സിപിഎമ്മിലോ വിഎസിന്റെ വീട്ടിലോ ആരും ശേഷിച്ചിട്ടില്ലല്ലോ?, പദ്മവിഭൂഷണിലും മേലെയാണ് വിഎസ്'

6,500mAh ബാറ്ററി, 50എംപി സെല്‍ഫി കാമറ; വിവോ വി70 സീരീസ് ലോഞ്ച് ഫെബ്രുവരിയില്‍

SCROLL FOR NEXT