തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് രാവിലെ ഒമ്പത് മണിക്ക് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ്‌വേ ആയ http://www.admission.dge.kerala.gov.in ൽ ലിസ്റ്റ് പരിശോധിക്കാം. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെൻറിന് പരിഗണിച്ചത്. സെപ്റ്റംബർ 16ന് (വ്യാഴാഴ്ച) വൈകീട്ട് അഞ്ചുവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെൻറ് ലിസ്റ്റ് പരിശോധിക്കാം.
'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ ഹയർസെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്യണം. Trial Result എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാം. തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ / ഉൾപ്പെടുത്തലുകൾ വരുത്താം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്‌മെൻറ് റദ്ദാക്കും.
ട്രയൽ റിസൾട്ട് പരിശോധിക്കാൻ വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ / എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളിലെ ഹെൽപ് ഡെസ്‌ക്കുകളിൽനിന്ന് ലഭിക്കും. അപേക്ഷകർക്കുള്ള വിശദ നിർദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. ഈ മാസം 22നു നടത്തുന്ന ആദ്യ അലോട്ട്മെന്റിന്റെ സാധ്യതാ പട്ടിക മാത്രമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates