Kerala Police  file
Kerala

'സ്പായില്‍ പോയ കാര്യം ഭാര്യയെ അറിയിക്കും'; പൊലീസുകാരനില്‍ നിന്ന് 4 ലക്ഷം രൂപ തട്ടി, ഒന്നാം പ്രതി എസ്‌ഐ

ഓഗസ്റ്റ് എട്ടിന് വൈകിട്ട് അഞ്ചരയോടെ സ്പായിലെത്തി ഇയാള്‍ ബോഡി മസാജ് ചെയ്‌തെന്ന് എഫ്‌ഐആറില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബോഡി മസാജിങ്ങിനു സ്പായില്‍ പോയ കാര്യം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാരനില്‍ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തെന്ന് എസ്‌ഐക്കെതിരെ കേസ്. സംഭവത്തില്‍ പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെ കെ ബിജുവാണ് കേസിലെ പ്രതി.

ഇടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സ്പായിലെ ജീവനക്കാരി രമ്യ, ഇവിടുത്തെ ജീവനക്കാരന്‍ ഷിഹാം എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ബൈജുവിനെ നിലവില്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വൈകാതെ നടപടിയുണ്ടാവുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി. നിലവില്‍ കൊച്ചി സിറ്റി എആര്‍ ക്യാംപിലുള്ള മരട് സ്വദേശിയായ പൊലീസുകാരനാണ് പണം നഷ്ടമായത്.

ഓഗസ്റ്റ് എട്ടിന് വൈകിട്ട് അഞ്ചരയോടെ സ്പായിലെത്തി ഇയാള്‍ ബോഡി മസാജ് ചെയ്‌തെന്ന് എഫ്‌ഐആറില്‍ പറയുന്നു. സിപിഒ സ്പായില്‍ പോയി തിരിച്ച് വന്നതിന് പിന്നാലെ ജീവനക്കാരിയുടെ മാല നഷ്ടമായിരുന്നു. പിറ്റേന്നു രാവിലെ 10 മണിയോടെ മൂന്നാം പ്രതിയായ രമ്യ പൊലീസുകാരനെ വിളിച്ചു. മസാജ് ചെയ്യുന്ന സമയത്ത് താന്‍ ഊരിവച്ചിരുന്ന മാല കാണുന്നില്ലെന്നും മാലയോ അല്ലെങ്കില്‍ പണമായി ആറര ലക്ഷം രൂപയോ നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പണമില്ലെന്നും കേസു കൊടുക്കാനുമായിരുന്നു പൊലീസുകാരന്റെ മറുപടി. പിന്നാലെ രണ്ടാം പ്രതി ഷിഹാം നിരന്തരമായി ബന്ധപ്പെട്ട് ഭാര്യയേയും ബന്ധുക്കളേയും അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറില്‍ പറയുന്നു.

തുടര്‍ന്ന് ഒന്നാം പ്രതിയായ ഗ്രേഡ് എസ്‌ഐ ബൈജു മുഖേനെ നാലു ലക്ഷം രൂപ പൊലീസുകാരനില്‍ നിന്ന് തട്ടി എന്നാണ് കേസ്. താന്‍ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയ സിപിഒ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എസ്ഐ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി. പിടിച്ചുപറി കുറ്റം (ബിഎന്‍എസ് 308(2)) വകുപ്പുകള്‍ അടക്കം ചുമത്തി കേസെടുത്തിരിക്കുന്നത്.

Kerala Police extortion case involves an SI and spa employees extorting money from a police office

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

മഴ ഇന്നും തുടരും, ഇടി മിന്നലിനും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നഷ്ടപ്പെട്ട വസ്തു തിരിച്ചുകിട്ടും, ധനുരാശിക്കാര്‍ എതിരാളികളെ വശത്താക്കും

ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും

SCROLL FOR NEXT