kerala police  
Kerala

പൊലീസ് തലപ്പത്ത് അഴിച്ചുപണി; ആര്‍ നിശാന്തിനി പൊലീസ് ആസ്ഥാന ഐജി, സ്പര്‍ജന്‍ കുമാര്‍ ദക്ഷിണ മേഖല ഐജി

ഐജി, ഡിഐജി തലത്തില്‍ മാറ്റം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍ മാറ്റം. ആര്‍ നിശാന്തിനി ഐപിഎസിനെ പൊലീസ് ആസ്ഥാനത്തെ ഐ ജിയായി നിയമിച്ചു. സ്പര്‍ജന്‍ കുമാര്‍ ഐപിഎസിനെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു. ദക്ഷിണ മേഖല ഐജി ആയിരുന്ന എസ്. ശ്യാംസുന്ദര്‍ ഐപിഎസ് ഇന്റലിജന്‍സ് ഐജിയാകും.

പുട്ട വിമലാദിത്യ ഐപിഎസ് ആഭ്യന്തര സുരക്ഷയിലെ ഐജിയാകും. ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ ഡെപ്യൂട്ടി ഐജി എന്ന അധിക ചുമതലയും പുട്ട വിമലാദിത്യ വഹിക്കും. എസ് അജീത ബീഗം ഐപിഎസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഐജിയാകും. തിരുവനന്തപുരം ക്രൈംസ് ഒന്ന് ഐജി, സോഷ്യല്‍ പോളിസിങ് ഡയറക്ടറേറ്റ് എന്നീ തസ്തികകളുടെ പൂര്‍ണ്ണ അധിക ചുമതലയും എസ് അജീത ബീഗത്തിന് നല്‍കി. എസ്. സതീഷ് ബിനോ ഐപിഎസ് ആംഡ് പൊലീസ് ബറ്റാലിയന്‍ ഐജിയാകും.

തിരുവനന്തപുരം സിറ്റി ഡിഐജി ആയിരുന്ന തോംസണ്‍ ജോസ് ഐപിഎസിനെ വിജിലന്‍സ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായി നിയമിച്ചു. തൃശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ ഐപിഎസ് കൊച്ചി സിറ്റി ഡിഐജിയായി നിയമിച്ചു. ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ ഐപിഎസ് തൃശൂര്‍ റേഞ്ച് ഡിഐജിയാകും. സ്ഥാനക്കയറ്റം ലഭിച്ച ജെ. ഹിമേന്ദ്രന്ത് ഐപിഎസ് തിരുവനന്തപുരം റേഞ്ചിലെ ഡിഐജിയാകും.

ഉമേഷ് ഗോയല്‍ ഐപിഎസ് ടെലികോം വിഭാഗം എസ് പിയായി ചുമതലയേല്‍ക്കും. രാജേഷ് കുമാര്‍ ഐപിഎസ് കേരള ആംഡ് പൊലീസ് നാലാമത് ബറ്റാലിയന്‍ കമാന്‍ഡന്റ് ആകും. അഞ്ജലി ഭാവന ഐപിഎസ് ആംഡ് പോലീസ് ബറ്റാലിയന്‍, പൊലീസ് ആസ്ഥാനം എന്നിവിടങ്ങളിലെ കമാന്‍ഡന്റ് ആകും.

kerala police IPS officers postings and promotions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പോറ്റിയെ സഹായിക്കണമെന്ന് എഴുതി നല്‍കിയിട്ടില്ല; അവാസ്തവങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്'

പുഴയില്‍ കുളിക്കാനിറങ്ങി, അമ്മയും മകനും മുങ്ങി മരിച്ചു

ലാഭവിഹിതം വേണം, ബസുകള്‍ തിരികെ വേണ്ടെന്ന് വിവി രാജേഷ്; ത്രികക്ഷി കരാറില്‍ തനിച്ച് തീരുമാനിക്കാന്‍ മേയര്‍ക്ക് അധികാരമില്ലന്ന് ശിവന്‍കുട്ടി

സ്വര്‍ണവില മൂന്നാം തവണയും ഇടിഞ്ഞു; ഇന്ന് കുറഞ്ഞത് 960 രൂപ

അവസാന പന്ത് വരെ ആവേശം; രാജസ്ഥാനെ വീഴ്ത്തി കേരളത്തിന് തകര്‍പ്പന്‍ ജയം

SCROLL FOR NEXT