Low pressure area in Bay of Bengal again 
Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം; മഴയ്ക്ക് സാധ്യത, കാലവര്‍ഷം പിന്‍വാങ്ങുന്നത് വൈകുമെന്ന് മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. വെള്ളിയാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി ആന്ധ്രാ- ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. നിലവില്‍ കേരളത്തിന് ഭീഷണിയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുന്നത് വൈകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ( ഐഎംഡി) മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട പുതിയ ന്യൂനമര്‍ദ്ദം ഒക്ടോബര്‍ ആദ്യ ആഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴ സജീവമായി നിലനിര്‍ത്തുമെന്നും ഐഎംഡിയുടെ മുന്നറിയിപ്പില്‍ പറയുന്നു.

കിഴക്കന്‍, വടക്കുകിഴക്കന്‍, മധ്യ ഇന്ത്യയില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുന്നതിനുള്ള സാഹചര്യങ്ങള്‍ ഒക്ടോബര്‍ 9 ഓടേ മാത്രമേ അനുകൂലമാകൂ എന്ന് ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. നിലവില്‍, വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ചില ഭാഗങ്ങള്‍, ഗുജറാത്തിന്റെ ചില ഭാഗങ്ങള്‍, രാജസ്ഥാന്‍ മുഴുവനും, മധ്യപ്രദേശിന്റെ ചില ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖല എന്നിവിടങ്ങളില്‍ നിന്ന് മണ്‍സൂണ്‍ പിന്‍വാങ്ങി. ഒക്ടോബര്‍ 9 മുതല്‍, മധ്യ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുന്നത് കാണാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

kerala rain alert: Low pressure area in Bay of Bengal again; Rain likely, warning of delayed withdrawal of monsoon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

JEE Main 2026: രജിസ്ട്രേഷൻ ആരംഭിച്ചു, അവസാന തീയതി അറിയാം

സ്ട്രോബെറി സൂപ്പറാണ്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

SCROLL FOR NEXT