Kerala Rain Alert  
Kerala

വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകും; മുന്നറിയിപ്പ്

വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ വീണ്ടും മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

എന്നാല്‍ ബുധനാഴ്ച വരെ കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ മൂന്ന് ഡിഗ്രി മുതല്‍ നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പൊതുജനം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

kerala rain alert today, heavy rain in four districts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം; വനിതാ മാധ്യമപ്രവര്‍ത്തകയെ പ്രതിയാക്കിയത് മതമൗലികവാദികള്‍ക്ക് മുന്നിലെ മുട്ടുകുത്തല്‍'

സംസ്ഥാനം ചുട്ടുപൊള്ളുന്നു; രണ്ടുദിവസം കനത്ത ചൂട്; ജാഗ്രത

'വിദ്വേഷത്തിന്റെ ചെന്നായകള്‍ക്ക് മുന്നില്‍ ചേരിതിരിഞ്ഞു പോരടിക്കരുത്; കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം കാക്കണം'

സൈബർ തട്ടിപ്പുകാരെ കുടുക്കാൻ സൈബർ ഹണ്ട് 4.0യുമായി പൊലീസ്; പാലക്കാട് 26 പേർ അറസ്റ്റിൽ

അവിഹിതബന്ധം ഭാര്യയെ അറിയിച്ചതിന്റെ വൈരാഗ്യം; സുഹൃത്തിനെ കെട്ടിടത്തില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി, അറസ്റ്റ്