കാറ്റോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഫയൽ/പിടിഐ
Kerala

ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടു; കാറ്റോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

ശക്തമായ കാറ്റോടുകൂടിയ കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ശക്തമായ കാറ്റോടുകൂടിയ കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

തെലങ്കാന മുതല്‍ കര്‍ണാടക തീരത്തിനടുത്തുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ വരെ സമുദ്രനിരപ്പില്‍ നിന്ന് 1.5 km- 3.1 km ഉയരത്തില്‍ ഒരു ന്യൂന മര്‍ദ്ദ പാത്തി രൂപപ്പെട്ടു. മധ്യ ഉത്തര്‍പ്രദേശിന്റെ വടക്കന്‍ ഭാഗങ്ങള്‍ക്ക് മുകളിലായി ന്യൂനമര്‍ദ്ദ മേഖല സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ക്രമേണ ശക്തി കുറയാന്‍ സാധ്യത. ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെയുള്ള തീരദേശ ന്യൂനമര്‍ദ്ദ പാത്തി ദുര്‍ബലമായി.14 വരെ കേരളം & മാഹി എന്നിവിടങ്ങളില്‍ നേരിയ ഇടത്തരം മഴക്ക് സാധ്യതയെന്നും ഇന്ന് ഇടിമിന്നല്‍ - കാറ്റോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരള -കര്‍ണാടക - ലക്ഷദീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -കര്‍ണാടക - ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

kerala rain alert today, yellow alert

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സാറേ എന്നല്ലേ വിളിപ്പിച്ചിരുന്നത്?; പാര്‍ട്ടിയില്‍ നിന്ന് എല്ലാം നേടിയിട്ട് പുറത്തുപോയി';ജി സുധാകരനും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

'പല തരം സൈക്കോകളെ കണ്ടിട്ടുണ്ട്, പക്ഷെ ഇത്...'; അയാളുടെ കാര്‍ ഞങ്ങളെ പിന്തുടരുകയായിരുന്നു; ഞെട്ടിക്കുന്ന അനുഭവം പങ്കിട്ട് അവന്തിക

'വീട്ടില്‍ തകര്‍ന്നിരുന്നപ്പോള്‍ ഒളിച്ചോടിയെന്ന് അവര്‍ പറഞ്ഞു, ആ ഓര്‍മകള്‍ വേട്ടയാടുന്നു'; കരൂര്‍ ദുരന്തത്തില്‍ വിജയ്

'ഇനി പുതിയ സംഗമം ഇല്ല; അയ്യപ്പന് പബ്ലിസിറ്റി വേണ്ട; ഊരാളുങ്കലിന് നല്‍കാനുള്ള ആറ് കോടി ദേവസ്വം ബോര്‍ഡിന്റെ തുകയെടുത്ത് വീട്ടാനാവില്ല'

'മരിക്കുകയാണെങ്കില്‍ മാതാപിതാക്കളുടെ ചോര വീണ മണ്ണില്‍ വേണം, പോയേ തീരൂ'; ബംഗ്ലാദേശിലേയ്ക്ക് മടങ്ങണമെന്ന് ഷെയ്ഖ് ഹസീന