വി ശിവന്‍കുട്ടി 
Kerala

ഭാരതം എന്നുപറയുന്നത് ദുഷ്ടലാക്കോടെ; എന്‍സിഇആര്‍ടി സമിതി നിര്‍ദേശം കേരളം തള്ളുന്നു;  വി ശിവന്‍കുട്ടി

ഒന്നുമുതല്‍ പത്തുവരെ സംസ്ഥാനത്ത് എസ്ഈആര്‍ടി വികസിപ്പിക്കുന്ന പാഠപുസ്തകങ്ങളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഇവിടെ കാര്യമായി ബാധിക്കില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാമൂഹിക ശാസ്ത്രവിഷയങ്ങളെ സംബന്ധിച്ച് എന്‍സിഇആര്‍ടി സമിതി നല്‍കിയ ശുപാര്‍ശകളെ തുടക്കത്തില്‍ തന്നെ കേരളം തള്ളിക്കളയുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഭരണഘടനയില്‍ പറഞ്ഞ ഇന്ത്യ അഥവാ ഭാരതം എന്നത് എവിടെയും ഉപയോഗിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്, അതിന് പകരം ഭാരതമെന്ന് മാത്രം മതിയെന്ന് പറയുന്നത് ദുഷ്ടലാക്കോടെയാണ്. അത് സങ്കുചിത രാഷ്ട്രീയമാണ്. ഇത് കേരളത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും ശിവന്‍കുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

ചരിത്രവസ്തുതകളെ വക്രീകരിക്കാനുള്ള ശ്രമങ്ങളെയും കേരളം തള്ളിക്കളയുകയാണ്. ദേശീയ തലത്തില്‍ മുന്‍പ് ഇങ്ങനെയൊരുനീക്കമുണ്ടായപ്പോള്‍ അതിനെ അക്കാദമിക് ആയി പ്രതികരിച്ചത് കേരളം മാത്രമാണ്. ഒന്നുമുതല്‍ പത്തുവരെ സംസ്ഥാനത്ത് എസ്ഈആര്‍ടി വികസിപ്പിക്കുന്ന പാഠപുസ്തകങ്ങളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഇവിടെ കാര്യമായി ബാധിക്കില്ല. സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ സ്വന്തമായ തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു, 

സംസ്ഥാനത്ത് 124 പാഠപുസ്തകങ്ങളില്‍ 44 എണ്ണം മാത്രമാണ് എന്‍സിഇആര്‍ടിയുടേത്. യഥാര്‍ഥ ചരിത്രം വളച്ചൊടിച്ചാണ് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളിലൂടെ നല്‍കുന്നെതങ്കില്‍ കേരളം അക്കാദമിക് സംവാദം നടത്തി പ്രതിരോധിക്കും. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. 

2024 ജൂണില്‍ ഒന്ന് മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ എത്തിക്കും. 2025 ജൂണില്‍ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയും. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ ചേര്‍ത്തുപിടിച്ചും യഥാര്‍ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കുന്നതും ശാസ്ത്ര ചിന്ത വളര്‍ത്തുന്നതുമായ പാഠ്യപദ്ധതിയാണ് കേരളത്തില്‍ നടക്കുക. അതില്‍ ഒരുവിട്ടുവീഴ്ചയും ഉണ്ടാകില്ല. കേരളത്തിലെ കുട്ടികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുകയെന്ന പ്രാഥമിക ഉത്തരവാദിത്വം പൊതുവിദ്യാഭാ്യസവകുപ്പ്‌നിര്‍വഹിച്ച്‌കൊണ്ടിരിക്കുകയാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT