bjp 
Kerala

ഇങ്ങനെയൊരു പ്രവര്‍ത്തകനെ കുറിച്ച് കേട്ടിട്ടില്ലെന്ന് വിവി രാജേഷ്; ബിജെപിയും ആര്‍എസ്എസ്എയും ഭീകര സംഘടനകളെ പോലെയെന്ന് സിപിഎം; ആനന്ദിന്റെ ആത്മഹത്യയില്‍ രാഷ്ട്രീയ പോര്

ബിജെപിക്ക് എതിരെ ആരോപണവുമായി സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ തിരുവനന്തപുരത്ത് വിവാദം. ആര്‍എസ്എസ് പ്രവര്‍ത്തകനായ ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്. ആര്‍എസ്എസ് ബിജെപി നേതാക്കള്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചായിരുന്നു ആനന്ദിന്റെ ആത്മഹത്യ കുറിപ്പ്. സുഹൃത്തുക്കള്‍ക്ക് വാട്‌സ്ആപ് സന്ദേശം ഉള്‍പ്പെടെ അയച്ചായിരുന്നു യുവാവ് ആത്മഹത്യക്ക് മുതിര്‍ന്നത്. സംഭവത്തിന് പിന്നാലെ ബിജെപിക്ക് എതിരെ ആരോപണവുമായി സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

ബിജെപിയും ആര്‍എസ്എസ്എയും ഭീകര സംഘടനകളെ പോലെ പ്രവര്‍ത്തിക്കുന്നു എന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് ആരോപിച്ചു. അടുത്തിടെ മറ്റൊരു ബിജെപി നേതാവും തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തിരുന്നു. ബിജെപിയും ആര്‍എസ്എസും മാഫിയകള്‍ക്ക് ഒപ്പമാണെന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. രാജീവ് ചന്ദ്രശേഖര്‍ വന്നതിന് ശേഷമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് എന്നും സിപിഎം നേതാവ് ആരോപിച്ചു.

മനുഷ്യ ജീവന്‍ വച്ച് പന്താടുന്ന നിലയുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി അവസാനിപ്പിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടിയും പ്രതികരിച്ചു. ആനന്ദിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. വിഷയത്തില്‍ ഗൗരവകരമായ അന്വേഷണം നടക്കുമെന്നും മന്ത്രി അറിയിച്ചു. ആനന്ദിന്റെ മരണത്തില്‍ ബിജെപി നേതൃത്വം മറുപടി പറയണണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. ബിജെപിയിലെ ഉള്‍പ്പോര് ആളുകളുടെ ജീവനെടുക്കുന്ന നിലയിലേക്ക് മാറിയെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്തേത് ഗൗരവകരമായ സാഹചര്യമാണ്. ഇതിന് നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാല്‍, ആനന്ദ് ആത്മഹത്യ കുറിപ്പില്‍ ഉള്‍പ്പെടെ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ബിജെപി നേതൃത്വം രംഗത്തെത്തി. ബിജെപിയുടെ ഒരു ചുമതലയിലും ആനന്ദ് ഉണ്ടായിരുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അപാകതയില്ലെന്നും ബിജെപി നേതാവ് കരമന ജയന്‍ പ്രതികരിച്ചു. ആനന്ദിന്റെ മരണ വാര്‍ത്ത അതീവ ദുഃഖകരമാണെന്ന് ബിജെപി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരുഘട്ടത്തിലും ആനന്ദിന്റെ പേര് നേതൃത്വത്തിന് മുന്നില്‍ എത്തിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. വാര്‍ഡില്‍ നിന്ന് വന്ന പട്ടികയില്‍ പേരില്ലാരുന്നു എന്നാണ് ബിജെപി അധ്യക്ഷന്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഇങ്ങനെ ഒരു പ്രവര്‍ത്തകനെ കുറിച്ച് കേട്ടിട്ടില്ലെന്നാണ് ബിജെപി മുന്‍ ജില്ലാ അധ്യക്ഷന്‍ വിവി രാജേഷിന്റെ പ്രതികരണം.

ഇന്ന് ഉച്ചയോടെയാണ് തൃക്കണ്ണാപുരത്ത് വീടിനകത്ത് തൂങ്ങിയ നിലയില്‍ ആനന്ദിനെ ബന്ധുക്കള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൃക്കാണ്ണപ്പുരം വാര്‍ഡില്‍ ബിജെപി നേരത്തെ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു, ആനന്ദ് വാര്‍ഡിലെ സ്ഥാനാര്‍ഥി ആകുമെന്ന് കരുതിയിരുന്നു. പട്ടികയില്‍ പേര് ഇല്ലാതെ വന്നതോടെ പാര്‍ട്ടി തഴഞ്ഞതില്‍ മനംനൊന്ത് ജീവനൊടുക്കുന്നു എന്നാണ് യുവാവിന്റെ കുറിപ്പില്‍ പറയുന്നത്.

Kerala RSS worker dies by suicide after allegedly being denied ticket in local body polls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലത്തായി പീഡനക്കേസ്: കെ പത്മരാജനെ അധ്യാപന ജോലിയില്‍ നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

കണ്ണൂര്‍, തൃശൂര്‍ കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്

കഴിഞ്ഞ തവണ കോണ്‍ഗ്രസിനായി പ്രചാരണം; ഇത്തവണ സിപിഎം സ്ഥാനാര്‍ഥി; തൃശൂരിലും പാര്‍ട്ടിക്കുള്ളില്‍ പോര്

എസി കോച്ചില്‍ യാത്ര; ' ചെന്നൈ - മംഗലാപുരം ട്രെയിനില്‍ നിന്നും അരക്കോടിയുടെ സ്വര്‍ണം കവര്‍ന്നു, 'സാസി' സംഘം പിടിയില്‍

രാജാറാം മോഹന്‍ റോയ് ബ്രിട്ടീഷ് ഏജന്റ്; അധിക്ഷേപ പരാമര്‍ശവുമായി ബിജെപി മന്ത്രി; വിവാദം

SCROLL FOR NEXT