Kerala school  Center-Center-Trivandrum
Kerala

ബാലാവകാശ കമ്മീഷൻ ഇടപെട്ടു; സ്‌കൂള്‍ അവധിക്കാല ക്ലാസുകൾ രാവിലെ 7.30 മുതല്‍, സമയം പുനഃക്രമീകരിച്ചു

രാവിലെ 9.30 മുതല്‍ 11.30 വരെയായിരുന്നു നേരത്തെ ക്ലാസുകള്‍ നിശ്ചയിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ അവധിക്കാല പഠന പിന്തുണ ക്ലാസുകളുടെ സമയത്തില്‍ മാറ്റം വരുത്തി. നാളെ മുതല്‍ ആരംഭിക്കാനിരുന്ന ക്ലാസുകള്‍ക്കാണ് പുതിയ സമയക്രമം നിശ്ചയിച്ചത്. സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് 10.30-ന് ശേഷം ക്ലാസുകള്‍ പാടില്ലെന്ന ബാലാവകാശ കമ്മീഷന്റെ കര്‍ശന ഉത്തരവിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ അടിയന്തര നീക്കം. പുതുക്കിയ ക്രമീകരണ പ്രകാരം രാവിലെ 7.30 മുതല്‍ 10.30 വരെയാകും ക്ലാസുകള്‍ നടക്കുക.

രാവിലെ 9.30 മുതല്‍ 11.30 വരെയായിരുന്നു നേരത്തെ ക്ലാസുകള്‍ നിശ്ചയിച്ചിരുന്നത്.ക്ലാസുകള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സമയമാറ്റം സംബന്ധിച്ച നിര്‍ദ്ദേശം അധ്യാപകര്‍ക്ക് ലഭിച്ചത്. ഇത് അധ്യാപകര്‍ക്കിടയില്‍ നേരിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. കടുത്ത വേനല്‍ ചൂട് കണക്കിലെടുത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ ക്രമീകരണം എന്നാണ് അധികൃതരുടെ വാദം. ക്ലാസുകള്‍ തുടങ്ങുന്നതിന് തൊട്ടുതലേന്നുള്ള ഈ സമയമാറ്റം രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും വേഗത്തില്‍ അറിയിക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍.

Kerala school summer vacation classes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മിന്നൽ പരിശോധന; ആർടിഒ ഓഫീസിൽ ചെടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 500ന്റെ നോട്ടുകൾ

ബിസിസിഐ ഉറപ്പിച്ചു, ക്യാപ്റ്റൻ ശ്രേയസ് അയ്യർ തന്നെ; വൈഭവും ടീമിലേക്ക്

മദ്യപിച്ചവരും വാങ്ങാന്‍ വന്നവരും തമ്മില്‍ ഏറ്റുമുട്ടി; ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടത്തല്ല്; തടയാനെത്തിയ പൊലീസിനും കിട്ടി!

ഒച്ചവച്ച് ഓടിക്കാൻ നോക്കുന്നതിനിടെ കാട്ടാന പാഞ്ഞെത്തി ​ആക്രമിച്ചു; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഗുരുതര പരിക്ക്

SCROLL FOR NEXT