angamaly-Erumely Sabari Railway project  പ്രതീകാത്മക ചിത്രം
Kerala

ശബരി റെയില്‍ പാത ഭൂമി ഏറ്റെടുക്കല്‍: ഓഫീസുകളുടെ ചെലവ് കേരളം വഹിക്കണം, ഗതാഗത വകുപ്പിന് റെയില്‍വെയുടെ കത്ത്

ഓഫീസ് സ്ഥാപിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വിഹിതത്തില്‍ ഉള്‍പ്പെടുത്താന്‍ റെയില്‍വെ നിര്‍ദേശിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അങ്കമാലി-എരുമേലി ശബരി റെയില്‍വേ പാതയ്ക്കായി ഭൂമി ഏറ്റെടുക്കാന്‍ ഓഫീസുകള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് സംസ്ഥാനം വഹിക്കണമെന്ന് റെയില്‍വെ. ഇക്കാര്യം ആവശ്യപ്പെട്ട് ദക്ഷിണ റെയില്‍വേ ഗതാഗത വകുപ്പിന് കത്തയച്ചു. അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാത നിര്‍മാണത്തിന്റെ ഭൂമിയേറ്റെടുക്കലിനു കേരളം ഭരണാനുമതി നല്‍കുകയും, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പിന് അനുമതി നല്‍കിയും ഗതാഗതവകുപ്പ് ഉത്തരവ് ഇറക്കിയിരിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസ് സ്ഥാപിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വിഹിതത്തില്‍ ഉള്‍പ്പെടുത്താന്‍ റെയില്‍വെ നിര്‍ദേശിച്ചിരിക്കുന്നത്.

പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടത്തുന്നതിന് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ മൂന്ന് പ്രത്യേക തഹസില്‍ദാര്‍ ഓഫീസുകള്‍ തുറക്കുന്നതിനുള്ള ചെലവ് ആര് വഹിക്കുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് റെയില്‍വേയ്ക്ക് കത്തെഴുതിയിരുന്നു. ഇതിന് നല്‍കി മറുപടിയായി ദക്ഷിണ റെയില്‍വേയുടെ നിര്‍മ്മാണ വകുപ്പിലെ ചീഫ് എഞ്ചിനീയര്‍ ഗതാഗത വകുപ്പിന് നല്‍കിയ കത്തിലാണ് നിലപാട് അറിയിച്ചിരിക്കുന്നതെന്ന് ശബരി റെയില്‍വേ സെന്‍ട്രല്‍ ആക്ഷന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ജിജോ ജെ പനച്ചിനിക്കല്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

Kerala told to bear cost of offices for land acquisition Angamaly-Erumeli sabari Railway route

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുറവുകളുണ്ടായത് പാകിസ്ഥാന്റെ ഭാഗത്തല്ല', നിരാശയോടെ മടങ്ങുന്നുവെന്ന് ജെ ഡി വാന്‍സ് ; ഇറാന്‍-യുഎസ് സമാധാന ചര്‍ച്ച പരാജയം

ഇവർ ജന്തുലോകത്തെ ആയുസ് വീരൻമാർ

'ജന നായകൻ ചോർന്നതിൽ പങ്കില്ല, അത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതം'; സെൻസർ ബോർഡ്

'ചായ കുടിക്കുന്നത് പശുവിനെ കൊല്ലുന്നവര്‍, ഹിന്ദുക്കള്‍ അങ്ങനെയാകരുത്'; വിചിത്ര വാദവുമായി സ്വാധി ശ്രദ്ധ ഗോപാല്‍

ഇറാനിലേക്ക് ആയുധ കയറ്റുമതി 'വലിയ പ്രശ്‌നമാകും'; ചൈനയ്ക്ക് താക്കീതുമായി ട്രംപ്

SCROLL FOR NEXT