കൊച്ചി: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പെയ്ത കനത്തമഴയില്‍ ആറുമരണം. ഇടുക്കി വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണ് വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതിന് പുറമേ കോട്ടയത്തും മലപ്പുറത്തുമായി നാലുപേര്‍ക്ക് കൂടി ജീവഹാനി സംഭവിച്ചു. വട്ടവടയില്‍ ബാലകൃഷ്ണന്‍, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്.
കനത്തമഴയില്‍ തീക്കോയി വേലത്തുശ്ശേരിയില്‍ മണ്ണിടിഞ്ഞ് വീണ് ഇരുചക്ര വാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ തമിഴ്‌നാട് സ്വദേശി സംഗീത അരുള്‍ലാല്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവതിക്ക് പരിക്കേറ്റു. പൂഞ്ഞാര്‍ പെരിങ്ങളം ഉറവപ്ലാവില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു 3 പേര്‍ കുടുങ്ങി. രണ്ടുപേരെ രക്ഷപ്പെടുത്തി. പെരിങ്ങുളം ചേലക്കാട്ട് വീട്ടില്‍ ജോസഫിന്റെ (80) ജീവന്‍ രക്ഷിക്കാനായില്ല. അടിമാലി പഴമ്പിള്ളിച്ചാലില്‍ രാത്രി 9 മണിയോടെ ഉരുള്‍പൊട്ടിയതായി സംശയം. റോഡിലും ചില വീടുകളിലും വെള്ളം കയറി. ആളുകളെ മാറ്റുന്നു. നിലവില്‍ ആളപായം ഇല്ല.
മലപ്പുറം നിലമ്പൂര്‍ ചോക്കാട് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ രണ്ടുപേരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പൂക്കോട്ടുംപാടം കോട്ടപ്പുഴയിലാണ് സംഭവം. നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്ന സമയത്ത് പൊടുന്നനെ മലവെള്ളം ഇരച്ചെത്തുകയായിരുന്നു. ഒഴുക്കില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനായി അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ചയായതിനാല്‍ നിരവധി പേരാണ് ഇവിടം കാണാനും പുഴയില്‍ കുളിക്കാനുമെല്ലാമായി എത്തിയിരുന്നത്. പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates