കേരള സര്‍വകലാശാല 
Kerala

കേരള സര്‍വകലാശാല ഡോളര്‍ കൈമാറ്റ വിവാദം; പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് വിസി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഡോളര്‍ കൈമാറ്റ വിവാദത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട എല്ലാ രേഖകളും ഡിജിപിയ്ക്ക് കൈമാറാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍വകലാശയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാഗത്തുള്ള വീഴ്ചയാണെന്ന സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് വി.സി പരിശോധിച്ചു.

സര്‍വകലാശാലയിലെ ലാറ്റിന്‍ അമേരിക്കന്‍ പഠനകേന്ദ്രത്തില്‍ പ്രഭാഷണം നടത്തിയ വിദേശ മാധ്യമപ്രവര്‍ത്തകനു പ്രതിഫലം രൂപയില്‍ നല്‍കുന്നതിന് പകരം ഡോളറില്‍ നല്‍കിയ സംഭവത്തില്‍ മൂന്നുവര്‍ഷമായും നടപടിയില്ല. പ്രതിഫലമായി 20,000 രൂപ നല്‍കേണ്ടതിനുപകരം 20000 ഡോളറാണ് അയച്ചത്. പണമിടപാട് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് ബാങ്ക് അധികൃതര്‍ തന്നെ സമ്മതിച്ചിരുന്നു.

എന്നാല്‍ മൂന്നുവര്‍ഷം പിന്നിട്ടിട്ടും സര്‍വകലാശാലയ്ക്ക് നഷ്ടപ്പെട്ട 17 ലക്ഷം രൂപ മടക്കി ലഭിക്കാത്തതിലുള്ള വീഴ്ച കണ്ടെത്തണമെന്നാണ് വിസിയുടെ നിലപാട്. ഭരണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അന്വേഷണം പൊലീസിന് കൈമാറാനുള്ള തീരുമാനം.ഫണ്ട് നഷ്ടപ്പെട്ടതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റിയും ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

'എനിക്ക് അതേക്കുറിച്ച് ഒരുപാട് പറയാനുണ്ട്, പക്ഷേ ഇപ്പോഴല്ല'; ആരാധകരുടെ അതിക്രമത്തെക്കുറിച്ച് നിധി അ​​ഗർവാൾ

മോഹന്‍ലാലിന് കൊടുത്ത കാശ് പോലും ലാഭിക്കാനായില്ല; 'ഭഭബ' ഒടിടിയില്‍ വിറ്റുപോയത് 10 കോടിയ്ക്കും താഴെ?

തന്ത്രിയുടെ അറസ്റ്റില്‍ പ്രതികരിക്കാതെ ദേവസ്വം മന്ത്രി; അന്വേഷണം ശരിയായ ദിശയിലെന്ന് ഡിജിപി

'ദൈവതുല്യം കാണുന്ന പലരും ഇതിനകത്തുണ്ടെങ്കില്‍ എന്തു ചെയ്യാന്‍ പറ്റും ?'; ചർച്ചയായി പത്മകുമാറിന്റെ വാക്കുകൾ

SCROLL FOR NEXT