പ്രതീകാത്മക ചിത്രം 
Kerala

12 കോടിയുടെ ഒന്നാം സമ്മാനം തിരൂരില്‍ വിറ്റ ടിക്കറ്റിന്

വിഷു ബംപറിന്റെ 12 കോടി രൂപയുടെ ഒന്നാം സമ്മാനം മലപ്പുറം തിരൂരില്‍ വിറ്റ ടിക്കറ്റിന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഷു ബംപറിന്റെ 12 കോടി രൂപയുടെ ഒന്നാം സമ്മാനം മലപ്പുറം തിരൂരില്‍ വിറ്റ ടിക്കറ്റിന്. ആദര്‍ശ് സി കെ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. എന്നാല്‍ ആരാണ് വിഷു ബംപര്‍ ജേതാവ് എന്ന് വ്യക്തമായിട്ടില്ല.VE 475588 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ. 

ഉച്ചയ്ക്കാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായ ഒരു കോടിരൂപ വീതം ആറുപേര്‍ക്ക് ലഭിക്കും. VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നി നമ്പറുകളിലെ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം.
വിഎ, വിബി, വിസി, വിഡി, വിഇ, വിജി സീരിസുകളാണ് ടിക്കറ്റിനുള്ളത്. 

തുകയുടെ 10% ഏജന്‍സി കമ്മിഷനായി പോകും. ശേഷിക്കുന്ന തുകയില്‍ 30% നികുതി കഴിഞ്ഞിട്ടുള്ള തുക ഒന്നാം സമ്മാനക്കാരന് ലഭിക്കും. അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം അറിയാം. 300 രൂപയായിരുന്നു ടിക്കറ്റ് വില.

മൊത്തം സമ്മാനത്തുക 49,46,12,000 രൂപയാണ്. ഏജന്റ് പ്രൈസ് 4,94,61,200 രൂപ. കഴിഞ്ഞവര്‍ഷം 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശം; 9 അം​ഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ചു; ബിവി നാ​ഗരത്ന ഏക വനിതാ ജസ്റ്റിസ്

ശബരിമല യുവതീ പ്രവേശം 9 അം​ഗ ഭരണഘടനാ ബഞ്ചിലേക്ക്, വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന് സിപിഎം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബാറിൽ തർക്കം: കൊല്ലത്ത് യുവാവിനെ സംഘം ചേര്‍ന്ന് കുത്തിക്കൊന്നു

വില 1,49,900 രൂപ, ഹണ്ടര്‍ 350 ബേസ് പ്രീമിയം വേരിയന്റ് വിപണിയില്‍; അറിയാം ഫീച്ചറുകള്‍

അവധിക്കാലമാണ്!, കുട്ടികളുടെ ഈ ഏഴു കാര്യത്തില്‍ ശ്രദ്ധ വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്

SCROLL FOR NEXT