nativity card പ്രതീകാത്മക ചിത്രം
Kerala

കേരളത്തിന് പുറത്തുള്ള മലയാളികള്‍ക്കും അപേക്ഷിക്കാമോ?, വിദേശ പൗരത്വം സ്വീകരിച്ചാല്‍ എന്തു സംഭവിക്കും?; അറിയാം നേറ്റിവിറ്റി കാര്‍ഡ് വ്യവസ്ഥകള്‍

ഒരാള്‍ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ നല്‍കിവരുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് മാതൃക ഉള്‍ക്കൊണ്ട് നല്‍കാന്‍ പോകുന്ന നേറ്റിവിറ്റി കാര്‍ഡുമായി ബന്ധപ്പെട്ട ബില്ലിന് കഴിഞ്ഞ ദിവസമാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഒരാള്‍ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ നല്‍കിവരുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് മാതൃക ഉള്‍ക്കൊണ്ട് നല്‍കാന്‍ പോകുന്ന നേറ്റിവിറ്റി കാര്‍ഡുമായി ബന്ധപ്പെട്ട ബില്ലിന് കഴിഞ്ഞ ദിവസമാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. കേരള സര്‍ക്കാര്‍ നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കും സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാര്‍ഡ് മാറും.

നേറ്റീവ് എന്നാല്‍ കേരളത്തില്‍ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരോ തങ്ങളുടെ പൂര്‍വ്വികരില്‍ ഒരാള്‍ കേരളത്തില്‍ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശ പൗരത്വം സ്വീകരിച്ചവര്‍ക്ക് നേറ്റിവിറ്റി കാര്‍ഡിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. നേറ്റിവിറ്റി കാര്‍ഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിക്കുന്നപക്ഷം നേറ്റിവിറ്റി കാര്‍ഡ് അസാധുവാകുന്നതാണ്. തൊഴില്‍ സംബന്ധമായോ ജീവനോപാധി സംബന്ധമായ മറ്റു കാരണങ്ങളാലോ മാതാപിതാക്കളോ പൂര്‍വികരോ കേരളത്തിനും പുറത്തായിരിക്കുമ്പോള്‍ അവിടെ ജനിച്ചവരേയും (വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവരെ) നേറ്റീവ് ആയി കണക്കാക്കും.

കാര്‍ഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍ തഹസിദാര്‍ ആണെങ്കിലും നേറ്റിവിറ്റി കാര്‍ഡുകള്‍ സംബന്ധിച്ച രജിസ്റ്റര്‍ വില്ലേജ് ഓഫീസില്‍ സൂക്ഷിക്കേണ്ടതാണ് എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. കാര്‍ഡ് ആവശ്യമുള്ളവര്‍ക്ക് തഹസില്‍ദാര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ ഉള്ള വിവരങ്ങള്‍ക്ക് പുറമേ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന വിവരങ്ങള്‍ നേറ്റിവിറ്റി കാര്‍ഡില്‍ ഉള്‍പ്പെടുത്തും. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ഏതെല്ലാം സാഹചര്യങ്ങളില്‍ മറ്റ് രേഖകളോടൊപ്പം ആധികാരിക രേഖയായി നേറ്റിവിറ്റി കാര്‍ഡ് ഉപയോഗിക്കാവുന്നതാണ് എന്ന് സര്‍ക്കാരിന് വിജ്ഞാപനമിറക്കാവുന്നതാണ്.

നേറ്റിവിറ്റി കാര്‍ഡ് ആവശ്യമുള്ള ഏതൊരു വ്യക്തിയും നിര്‍ണയിക്കപ്പെട്ട രീതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മുമ്പാകെ നിശ്ചിതഫോറത്തില്‍ രേഖകളും ഫീസും സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ജില്ലാ കളക്ടര്‍ക്ക് കക്ഷിയുടെ അപേക്ഷ പ്രകാരം റവന്യു ഡിവിഷണല്‍ ഓഫീസര്‍ കൈക്കൊണ്ട തീരുമാനമോ, പാസാക്കിയ ഉത്തരവോ പുനപരിശോധിക്കാവുന്നതും റദ്ദുചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യാവുന്നതുമാണ്. എന്നാല്‍ കക്ഷിക്ക് പറയാനുള്ള ന്യായമായ ഒരു അവസം നല്‍കാതെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പാടില്ല.

Know the nativity card conditions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു; മറ്റു പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി

'എനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉള്ള സിനിമയാണിത്, ഭയങ്കര ഹാപ്പിയാണ്'; 'മോളിവുഡ് ടൈംസി'നെക്കുറിച്ച് നസ്‌ലിൻ

മുളപ്പിച്ച പയർവർഗ്ഗങ്ങളിൽ പോഷകഗുണം ഇരട്ടിയോ?

ആ ഷൂ ലെയ്‌സ് ആരുടേത്?, വെണ്ണിയോട് വയോധികയുടെ കൊലപാതകം കവര്‍ച്ചയ്ക്കിടെ; ആഭരണങ്ങള്‍ നഷ്ടപ്പെട്ടു

തൈറോയ്ഡ് ഉള്ളവർക്ക് കാബേജും കോളിഫ്ലവറും കഴിക്കാമോ? ദിവസവും ചെയ്യേണ്ട 5 വ്യായാമങ്ങൾ | World Thyroid Day

SCROLL FOR NEXT