കോഴിക്കോട്: പ്രശസ്ത തെയ്യം കലാകാരൻ പള്ളിക്കര ഏഷ്യാഡ് കുഞ്ഞിരാമൻ അന്തരിച്ചു. 73 വയസ്സായിരുന്നു. 1982ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ കേരള കലകളെ പ്രതിനിധാനം ചെയ്ത് തെയ്യം അവതരിപ്പിച്ചാണ് ഇദ്ദേഹം പ്രശസ്തനാവുന്നത്. ജന്മനാടായ പള്ളിക്കരക്ക് സമീപത്തെ ബസ് സ്റ്റോപ് ഏഷ്യാഡ് മുക്ക് എന്നാണ് പിന്നീട് അറിയപ്പെടുന്നത്.
പന്ത്രണ്ടാം വയസ്സിൽ കുട്ടിത്തെയ്യം കെട്ടി ഈ രംഗത്ത് വന്ന കുഞ്ഞിരാമൻ പതിനേഴാം വയസ് മുതലാണ് തിറകെട്ടി ആടാൻ തുടങ്ങിയത്. തെയ്യങ്ങളുടെ ആടയാഭരണങ്ങൾ നിർമിക്കുന്നതിലും മുഖത്തെഴുത്ത്, തോറ്റംപാട്ട് എന്നിവയിലുമെല്ലാം അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. എഐആറിലും, ദൂരദർശനിലും തെയ്യം, തോറ്റംപാട്ട് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമി അവാർഡും ഫോക്ലോർ അവാർഡും ഇദ്ദേഹത്തിന് ലഭിച്ചു. ഭാര്യ: ജാനു. മക്കൾ: ഗൗരി, ജയ, ബിന്ദു, ബീന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates