കെകെ ശിവന്‍ 
Kerala

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കോവിഡ് ബാധിച്ചു മരിച്ചു

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കോവിഡ് ബാധിച്ചു മരിച്ചു

സമകാലിക മലയാളം ഡെസ്ക്




കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ കെകെ ശിവന്‍ (55) കോവിഡ് ബാധിച്ചു മരിച്ചു. കമ്മട്ടിപ്പാടം (ഗാന്ധിനഗര്‍ ) ഡിവിഷനില്‍നിന്നുള്ള കൗണ്‍സിലര്‍ ആയിരുന്നു. 

സിഐടിയു എറണാകുളം ജില്ലാ കമിറ്റിയംഗവും ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് ജില്ലാ സെക്രട്ടറിയുമായിരുന്നു. പട്ടികജാതി ക്ഷേമസമിതി എറണാകുളം ജില്ലാ ട്രഷറര്‍, വൈറ്റില സിപിഎം എരിയ കമ്മിറ്റിയംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

കൊവിഡ് ബാധിതനായ ശിവനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയോടെ സ്ഥിതി വഷളാകുകയായിരുന്നു. 

അതിനിടെ എറണാകുളം ജില്ലയില്‍ രോഗ വ്യാപനം തടയുന്നതിന്  ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.77% ആവുകയും 35250 പേര്‍ക്ക് കോവിഡ് സ്ഥിരീകിരിക്കുകയും ചെയ്തിട്ടുണ്ട്. ഗുരതരമായ സാഹചര്യത്തെ തുടര്‍ന്നാണ് ലോക്ക്ഡൗണില്‍ ജില്ലയിലെ നിയന്ത്രണങ്ങള്‍ പൊലീസ് കര്‍ശനമാക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം, പിന്നാലെ തീപിടിത്തം

അമേരിക്കയ്ക്കെതിരെ നീണ്ട യുദ്ധത്തിന് തയ്യാറെന്ന് ഇറാൻ; ആക്രമണത്തിന് ഇസ്രയേൽ സമ്മർദ്ദമില്ലെന്ന് ട്രംപ്

കാര്‍ പാര്‍ക്കിങ്ങിന് 400 രൂപ, ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ 'കൊള്ള', രണ്ട് പേര്‍ പിടിയില്‍

ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മലയാളി നിയമവിദ്യാര്‍ഥിനി മരിച്ചു

മണിയറയിലെ ബാത്‌റൂമില്‍ എംഡിഎംഎ ഒളിപ്പിച്ചു; നവവരന്‍ അറസ്റ്റില്‍

SCROLL FOR NEXT