ഫയല്‍ ചിത്രം 
Kerala

കുതിച്ചുയര്‍ന്ന് കൊച്ചി-കുവൈറ്റ് വിമാന ടിക്കറ്റ് നിരക്ക്; 2.43 ലക്ഷം രൂപ 

കോവിഡിനെ തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് വിമാന സര്‍വീസിന് അനുമതി ലഭിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കുവൈറ്റ് സിറ്റി: കുതിച്ചുയര്‍ന്ന് കൊച്ചിയില്‍ നിന്ന് കുവൈറ്റിലേക്കുള്ള വിമാനയാത്ര നിരക്ക്. 2,43,308 രൂപയാണ് കൊച്ചിയില്‍ നിന്ന് കുവൈറ്റിലേക്കുള്ള യാത്ര നിരക്ക്. 

ജസീറ എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റില്‍ സെപ്തംബര്‍ 9നുള്ള നിരക്കാണ് 2,43,308 ആയി കാണിക്കുന്നത്. കുറഞ്ഞ നിരക്ക് ഈ മാസം 21നാണ്, 1,27,808 രൂപ. കോവിഡിനെ തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് വിമാന സര്‍വീസിന് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ജസീറ ഒഴികെ മറ്റ് വിമാന കമ്പനികള്‍ ബുക്കിങ് ആരംഭിച്ചിട്ടില്ല. 

ഇതാണ് ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണമായത്. നേരത്തെ കേരളത്തില്‍ നിന്ന് കുവൈറ്റിലേക്ക് പറക്കാന്‍ പരമാവധി 15,000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. തിരക്കേറിയ സമയമാവുമ്പോഴും ഇത് 32000ന് മുകളിലേക്ക് എത്തിയിരുന്നില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?