Suresh Gopi 
Kerala

'വായിച്ചാല്‍ മനസ്സിലാകും, മെട്രോ അല്ല, റാപ്പിഡ് ട്രെയിന്‍'; വിശദീകരണവുമായി സുരേഷ് ഗോപി

നെടുമ്പാശ്ശേരി മുതല്‍ തൃശ്ശൂരിന്റെ ഉള്‍ പ്രദേശങ്ങള്‍ കണക്റ്റ് ചെയതു കൊണ്ട് പാലക്കാട് വരെ റാപിഡ് റെയില്‍ ട്രാന്‍സിസ് സിസ്റ്റം ആണ് വേണ്ടതെന്നാണ് താന്‍ പറഞ്ഞത് എന്നാണ് സുരേഷ് ഗോപിയുടെ വാദം.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കൊച്ചി മെട്രോ സര്‍വീസ് തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് വിശദീകരണം. കഴിഞ്ഞ ദിവസം തൃശൂരിലെ പരിപാടിയില്‍ ഇതേ കാര്യം പറഞ്ഞത് പറഞ്ഞത് വിവാദമായ പശ്ചാത്തലത്തിലാണ് കുറിപ്പ്.

2024 ഡിസംബര്‍ 22 ന കേന്ദ്ര മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുമായി നടത്തിയ യോഗവുമായി ബന്ധപ്പെട്ട് പങ്കുവച്ച പഴയ പോസ്റ്റ് ഉദ്ധരിച്ചാണ് സുരേഷ് ഗോപിയുടെ വിശദീകരണം. നെടുമ്പാശ്ശേരി മുതല്‍ തൃശ്ശൂരിന്റെ ഉള്‍ പ്രദേശങ്ങള്‍ കണക്റ്റ് ചെയതു കൊണ്ട് പാലക്കാട് വരെ റാപിഡ് റെയില്‍ ട്രാന്‍സിസ് സിസ്റ്റം ആണ് വേണ്ടതെന്നാണ് താന്‍ പറഞ്ഞതെന്ന് സുരേഷ് ഗോപി പറയുന്നു. പഴയ പോസ്റ്റ് വായിച്ചാല്‍ താന്‍ ഉദ്ദേശിച്ച കാര്യം വ്യക്തമാകും എന്നും കേന്ദ്ര മന്ത്രി പറയുന്നു.

തൃശൂരിനെയും ഗുരുവായൂരിനെയും ബന്ധിപ്പിച്ച് നെടുമ്പാശ്ശേരിയില്‍ നിന്നും പാലക്കാട് വരെ ഒരു റാപിഡ് റെയില്‍ ഗതാഗത സംവിധാനത്തെ കുറിച്ചുള്ള ചര്‍ച്ച നടന്നു എന്നാണ് 2024 ഡിസംബര്‍ 22 ലെ പോസ്റ്റില്‍ സുരേഷ് ഗോപി പറയുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഉടന്‍ സാധ്യതാ പഠനം ആരംഭിക്കുമെന്ന് കേരളത്തിലെ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉള്‍പ്പെട്ട സംഘത്തിന് കേന്ദ്ര വൈദ്യുതി, ഭവന, നഗരകാര്യ മനോഹര്‍ ലാല്‍ ഉറപ്പുനല്‍കി. പദ്ധതി സാധ്യമായാല്‍ ഗുരുവായൂരിനും തൃശ്ശൂരിനും ഒരു നൂതനമായ യാത്രാ സംവിധാനം ലഭ്യമാകുമെന്നുമാണ് കുറിപ്പിലെ ഉള്ളടക്കം.

എന്നാല്‍, 2019 എപ്രില്‍ 19 ന് പങ്കുവച്ച പോസ്റ്റ് കുത്തിപ്പൊക്കിയാണ് സോഷ്യല്‍ മീഡിയ സുരേഷ് ഗോപി നിലപാടില്‍ നിന്നും മലക്കം മറിഞ്ഞെന്ന് ആരോപിക്കുന്നത്. 'ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂര്‍-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്', എന്ന കുറിപ്പോടെയായിരുന്നു സുരേഷ് ഗോപിയുടെ പോസ്റ്റ്.

ഏറ്റവും പുതിയ പോസ്റ്റിലുള്ള കമന്റ് ബോക്‌സിലും പഴയ മെട്രോ വാദം ഉയര്‍ത്തുകയാണ് ഒരു വിഭാഗം ആളുകള്‍. നിങ്ങള്‍ ആദ്യം പറഞ്ഞത് കൊച്ചി മെട്രോ തൃശൂര്‍ വരെ നീട്ടും എന്ന് തന്നെയാണ്. അത് നടക്കില്ലെന്നു മനസ്സിലായപ്പോള്‍ താങ്കള്‍ പറഞ്ഞ മറ്റൊരു പദ്ധതി ആണ് ഇത്. എല്ലാവരും താങ്കളുടെ പാര്‍ട്ടിക്കാരെ പോലെ മണ്ടന്മാര്‍ ആണെന്ന് കരുതരുത് എന്നുള്‍പ്പെടെയാണ് കമന്റുകള്‍. കഴിഞ്ഞ ദിവസം തൃശൂരിലെ പുതൂര്‍ക്കരയില്‍ നടന്ന 'എസ്ജി കോഫി ടൈംസ്' എന്ന സംവാദ പരിപാടിയിലായിരുന്നു കേന്ദ്ര മന്ത്രി കൊച്ചി മെട്രോയെക്കുറിച്ച് പറഞ്ഞത്.

Kochi metro extend to Thrissur Suresh Gopi mp s new reaction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ ശ്രമം തുടരുന്നു; പ്രദേശത്ത് നിരോധനാജ്ഞ, വിദ്യാലയങ്ങള്‍ക്ക് അവധി

ഇന്ന് കുചേലദിനം; ഗുരുവായൂരില്‍ അവില്‍ സമര്‍പ്പണം, ഭക്തര്‍ക്ക് ആനന്ദമേകി മഞ്ജുളാല്‍ത്തറയില്‍ പുതിയ കുചേല പ്രതിമ

ബന്ധങ്ങള്‍ അധിക വരുമാനം നേടാനുള്ള അവസരം നല്‍കിയേക്കാം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

SCROLL FOR NEXT