കൊച്ചി മെട്രോ ഫയൽ
Kerala

കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച് അനുമതി തേടും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് മെട്രോ റെയില്‍ നീട്ടുന്ന തരത്തിലാണ് ഡിപിആര്‍. പതിനെട്ട് കിലോമീറ്ററോളമാണ് മൂന്നാംഘട്ട പാതയുടെ ദൈര്‍ഘ്യം. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച് അനുമതി തേടും.

നിലവില്‍ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 27 കിലോമീറ്ററാണ് മെട്രോ സര്‍വീസ് നടത്തി വരുന്നത്. കലൂരില്‍ നിന്നും ഇന്‍ഫോ പാര്‍ക്കിലേക്ക് മെട്രോ നീട്ടുന്നതിനുള്ള നിര്‍മ്മാണ ജോലികള്‍ നടന്നുവരികയാണ്. ഇത് ഓഗസ്റ്റില്‍ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് കെഎംആര്‍എല്ലിന്റെ വിലയിരുത്തല്‍.

കെഎംആര്‍എല്‍ ആരംഭിച്ച കാലം മുതല്‍ മെട്രോ സര്‍വീസ് നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് സര്‍വീസ് നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെഎംആര്‍എല്‍ പഠനം നടത്തിയിരുന്നു. ഈ വിശദ പഠന റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. കരിയാട്, നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയില്‍ എത്തുന്ന തരത്തിലാണ് ഡിപിആര്‍ തയ്യാറാക്കിയതെന്നാണ് സൂചന.

Kochi Metro: Phase III project report submitted to the government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലയണൽ മെസി'... സമാനതകളില്ലാത്ത റെക്കോർഡ് പുസ്തകം!

'പെണ്ണിന് പുല്ലുവില പോലുമില്ല..., അഫ്ഗാന്‍ വനിതകളുടെ ദുരവസ്ഥ'; അരുണിമയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

''രക്ഷിതാവെന്ന നിലയില്‍ കടന്നു പോകുന്നത് പ്രയാസകരമായ ഘട്ടത്തിലൂടെ'; ചര്‍ച്ചയായി പൃഥ്വിയുടെ വാക്കുകള്‍

ഇഞ്ചി ചട്ടിയില്‍ നടാം, വീട്ടിലേക്ക് ആവശ്യമുള്ളതു വീട്ടില്‍ തന്നെയുണ്ടാക്കാം

'ഞാന്‍ അനുഗ്രഹീതനായ മകന്‍, അദ്ദേഹം എന്റെ സേഫ്റ്റി നെറ്റ്, വീണാല്‍ താങ്ങായി അവിടെയുണ്ടാകും'; മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍