കോടിയേരിക്കൊപ്പം വിനോദിനി   ഫയൽ
Kerala

'കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, കേരളത്തിലെ പിബി അംഗം വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കില്ല'

പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണ്. കേരളത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്നയാളാണ് ആ അംഗം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊച്ചി: സിപിഎം പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച്, അന്തരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കോടിയേരി മരിച്ചശേഷം കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല. സിപിഎം ഉന്നതനേതൃത്വം അവഗണിക്കുന്നെന്ന് പച്ചക്കുതിര മാഗസിനു നല്‍കിയ അഭിമുഖത്തില്‍ വിനോദിനി ആരോപിച്ചു.

പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണ്. കേരളത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്നയാളാണ് ആ അംഗം. ആവശ്യത്തിന് വിളിച്ചാല്‍ പിബി അംഗം ഫോണെടുക്കാറില്ല. നാല് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ല. ആ നേതാവ് പിണറായി വിജയന്‍ അല്ല. പിണറായിയെ ഫോണ്‍ വിളിച്ചാല്‍ എടുക്കും. അല്ലെങ്കില്‍ അദ്ദേഹം തിരിച്ചു വിളിക്കുമെന്നും വിനോദിനി പറഞ്ഞു.

കേരളത്തില്‍ പ്രധാന സ്ഥാനം വഹിക്കുന്ന പി ബി അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്നും വിനോദിനി ആരോപിക്കുന്നു. അതേസമയം ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് വിനോദിനി അഭിമുഖത്തില്‍ പറയുന്നു.

There has been no looking back since Kodiyeri's death, that leader is not Pinarayi Vijayan; CPM's top leadership is ignoring him- Vinodini Balakrishnan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധം പാര്‍ലമെന്റിലേക്ക് കൂടി നീട്ടാന്‍ കോണ്‍ഗ്രസ്; ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറായേക്കുമെന്ന് സൂചന

മദ്യപിച്ച് വഴക്കുണ്ടാക്കി, മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പറഞ്ഞപ്പോള്‍ കത്തികൊണ്ട് കുത്തി; 22കാരനെതിരെ വധശ്രമത്തിന് കേസ്

സ്വത്തു തട്ടാൻ വ്യാജ പോക്സോ കേസിൽ കുടുക്കാൻ ശ്രമം; ദമ്പതികളുടെ പരാതിയിൽ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

പൊലീസ് ജീപ്പിന് പിഴയിട്ടു; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി

പ്രതിഷേധം പാര്‍ലമെന്റിലേക്ക് നീട്ടാന്‍ കോണ്‍ഗ്രസ്, അനുനയ നീക്കവുമായി കേന്ദ്രം, കുംഭമേള താരത്തിന് വീണ്ടും പൊലീസ് സംരക്ഷണം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍