Kollam- Kottayam MEMU 
Kerala

കൊല്ലം- കോട്ടയം മെമു എറണാകുളത്തേക്ക് നീട്ടില്ല

തീരുമാനം താത്കാലികമായി മരവിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കോട്ടയം: കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊല്ലം- കോട്ടയം 66315- 66316 ട്രെയിന്‍ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയില്‍വേ താത്കാലികമായി മരവിപ്പിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ കൊല്ലം- കോട്ടയം വഴിയില്‍ സ്ഥിരം യാത്രക്കാര്‍ വ്യാപകമായി ആശ്രയിക്കുന്ന മെമു സര്‍വീസ് എറണാകുളത്തേക്ക് നീട്ടുന്നതിനെതിരേ യാത്രക്കാരില്‍ നിന്നും യാത്രാ സംഘടനകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. ഇ സാഹചര്യത്തിലാണ് റെയില്‍വേ മന്ത്രിയുമായും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു തീരുമാനം താത്കാലികമായി മരവിപ്പിച്ചത്.

വേണാട് എക്‌സ്പ്രസിലെ രൂക്ഷമായ യാത്രാത്തിരക്ക് പരിഹരിക്കാനായി നടത്തിയ ഇടപെടലുകളുടെ ഭാഗമായി എറണാകുളം- കോട്ടയം- കൊല്ലം വഴിയില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം റെയില്‍വേ മന്ത്രാലയം അംഗീകരിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യത്തിനു പരിഹാരമായി നിലവില്‍ കൊല്ലം- കോട്ടയം വഴി സര്‍വീസ് നടത്തുന്ന മെമു എറണാകുളത്തേക്ക് നീട്ടാനുള്ള നീക്കമാണുണ്ടായത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നു എംപി വ്യക്തമാക്കി.

The Railways has temporarily frozen the decision to extend the Kollam–Kottayam MEMU (66315/66316) running on the Kollam route to Ernakulam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോളടിച്ച്, ഗോളടിച്ച്... റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ക്രിസ്റ്റ്യാനോ...!

'എംബി രാജേഷ് മാപ്പ് പറയണം, എന്നോട് അല്ല, പൊതുസമൂഹത്തോട്; ഇതിന്റെയൊക്കെ പരിണിതഫലമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്'

കോവളത്ത് 10ാം ക്ലാസ് വി​ദ്യാർഥിനിയും പീഡനത്തിന് ഇരയായി; ജിം ട്രെയിനറും മെഡിക്കൽ സ്റ്റോർ ഉടമയും അറസ്റ്റിൽ

ചിത്തിര ആട്ട തിരുനാൾ: ശബരിമല നട വൈകീട്ട് തുറക്കും

ഇന്നും മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്