ബധിരയും മൂകയുമായ വൃദ്ധയുടെ വീട്ടില്‍ വൈദ്യുതി എത്തിച്ച് കെഎസ്ഇബി കെഎസ്ഇബി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Kerala

വയറിങ്ങും പോസ്റ്റും ജീവനക്കാര്‍ വക, ബധിരയും മൂകയുമായ വൃദ്ധയുടെ വീട്ടില്‍ വൈദ്യുതി എത്തിച്ച് കെഎസ്ഇബി; കാരുണ്യ ദീപം, കൈയടി

ബധിരയും മൂകയുമായ വൃദ്ധയ്ക്ക് വീട് വയറിങ് ചെയ്ത് വൈദ്യുതി കണക്ഷന്‍ നല്‍കി മാതൃകയായി കെഎസ്ഇബി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കോട്ടയം: ബധിരയും മൂകയുമായ വൃദ്ധയ്ക്ക് വീട് വയറിങ് ചെയ്ത് വൈദ്യുതി കണക്ഷന്‍ നല്‍കി മാതൃകയായി കെഎസ്ഇബി. കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ അമ്മിണി ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലാണ് വെളിച്ചം എത്തിയത്. കെഎസ്ഇബി പെരുവ സെക്ഷന്‍ ഓഫീസ് ജീവനക്കാരാണ് കാരുണ്യ ദീപം തെളിയിച്ചത്.

72 കാരിയായ അമ്മിണിയുടെ വീട്ടില്‍ വയറിങ് നടത്തി ലൈറ്റുകളും ഫാനും ഘടിപ്പിച്ച് ഒരു പോസ്റ്റുള്‍പ്പെടെ സ്ഥാപിച്ചാണ് കണക്ഷന്‍ നല്‍കിയത്. വയറിങ്ങിന്റെ ചെലവ് ജീവനക്കാര്‍ തന്നെയാണ് വഹിച്ചത്. സ്വിച്ച് ഓണ്‍ കര്‍മ്മം സെക്ഷന്‍ ഓഫീസ് അസിസ്റ്റന്റ് എന്‍ജിനീയര്‍ സ്മിത കെ വി നിര്‍വ്വഹിച്ചു.

കഴിഞ്ഞ വര്‍ഷവും നിര്‍ദ്ധനയായ മറ്റൊരു വനിത താമസിക്കുന്ന ഒറ്റമുറി വീട് വയറിങ് നടത്തി കണക്ഷന്‍ നല്‍കി പെരുവ സെക്ഷന്‍ ഓഫീസ് ജീവനക്കാര്‍ മാതൃക കാട്ടിയിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ വെളിച്ചം എത്തിച്ച കെഎസ്ഇബി പെരുവ സെക്ഷന്‍ ജീവനക്കാര്‍ക്ക് സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.

KSEB brings electricity to the home of an elderly woman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം'; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യും

പ്രസവശേഷം ശരീരത്തിലുണ്ടായ മാറ്റങ്ങൾ, ട്രോളുകൾക്ക് മറുപടി പറഞ്ഞ് താരം, വീണ്ടും വൈറലായി കത്രീനയും ഡയറ്റ്

പീഡന കേസിൽ ഒരു മാസം ജയിലിൽ; ഡൽഹി ക്യാപിറ്റൽസ് താരത്തിന് ജാമ്യം

10-ാം ക്ലാസ് മതി, കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡറാകാം; അപേക്ഷാ തീയതി അറിയാം !

36 കിലോമീറ്റര്‍ റേഞ്ച്, സ്വിഫ്റ്റ്, ബലേനോ, ഡിസൈര്‍ സിഎന്‍ജി എഎംടി വേരിയന്റുകള്‍ വിപണിയില്‍; അറിയാം പ്രത്യേകതകള്‍