ഫ്യൂസ് ഊരിയ കെഎസ്ഇബി നടപടിക്കെതിരെ നടത്തിയ പ്രതിഷേധം  വീഡിയോ സ്ക്രീന്‍ഷോട്ട്
Kerala

കെഎസ്ഇബി ഓഫീസ് അതിക്രമം: അജ്മലിന്റെ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിച്ചു

കലക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി കണക്ഷന്‍ നല്‍കി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസ് ആക്രമണത്തെത്തുടര്‍ന്ന് അജ്മലിന്റെ വീട്ടില്‍ കെഎസ്ഇബി വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിച്ചു. കലക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി കണക്ഷന്‍ നല്‍കുകയായിരുന്നു. ഇന്നലെയാണ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് 30 മണിക്കൂറിന് ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.

നേരത്തെ കെഎസ്ഇബി ചെയര്‍മാന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും പുനഃസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

വൈദ്യുതി വകുപ്പ് ഉദ്യോ?ഗസ്ഥരെ ആക്രമിക്കരുതെന്ന് വീട്ടുകാരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കാമെന്ന് പൊലീസും അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ക്കെതിരെ അജ്മലിന്റെ കുടുംബം പരാതി നല്‍കിയിരുന്നു. തിരുവമ്പാടി പൊലീസിലാണ് പരാതി നല്‍കിയിട്ടുള്ളത്. വീട്ടിലെത്തിയ കെഎസ്ഇബി ജീവനക്കാര്‍ അപമര്യാദയായി പെരുമാറി. ലൈന്‍മാന്‍ മര്‍ദ്ദിച്ചെന്നും കയ്യേറ്റം ചെയ്‌തെന്നുമാണ് അജ്മലിന്റെ അമ്മ മറിയത്തിന്റെ പരാതിയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

കെ സുധാകരാ... നേതാവേ...; കണ്ണൂരില്‍ സണ്ണി ജോസഫിനെതിരെ പന്തംകൊളുത്തി പ്രകടനം, തെരുവിലിറങ്ങി പ്രവര്‍ത്തകര്‍

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

SCROLL FOR NEXT