Christmas and New Year celebrations കെഎസ്ഇബി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Kerala

'ആഘോഷവേളകള്‍ കണ്ണീരില്‍ കുതിരാതിരിക്കട്ടെ'; ജാഗ്രതാനിര്‍ദേശവുമായി കെഎസ്ഇബി

ക്രിസ്മസ് - നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ക്രിസ്മസ് - നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കണമെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി. ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമായ പശ്ചാത്തലത്തിലാണ് കെഎസ്ഇബിയുടെ ജാഗ്രതാനിര്‍ദേശം.

ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രം ദീപാലങ്കാരം നടത്തുക. പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷന്‍ എടുക്കുക. വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വയറില്‍ മൊട്ടുസൂചി/സേഫ്റ്റി പിന്‍ കുത്തി കണക്ഷനെടുക്കരുത്. വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍സുലേറ്റ് ചെയ്തു എന്ന് ഉറപ്പാക്കുക. ELCB/RCCB പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്നും ആനന്ദഭരിതമായ ആഘോഷവേളകള്‍ കണ്ണീരില്‍ കുതിരാതിരിക്കട്ടെ എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

KSEB urges extreme caution when lighting lamps as part of Christmas and New Year celebrations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂനപക്ഷത്തെ എക്കാലവും ഇടതുപക്ഷം സംരക്ഷിച്ചിട്ടുണ്ട്, അത് തെരഞ്ഞെടുപ്പ് ഫലത്താല്‍ അളക്കാനാകില്ല: സമസ്ത വേദിയില്‍ മുഖ്യമന്ത്രി

തൊട്ടതും കെട്ടിപ്പിടിച്ചതും മെസിയെ അസ്വസ്ഥനാക്കി, കൊല്‍ക്കത്തയിലെ പരിപാടി താറുമാറാക്കിയത് ഒരു ഉന്നതന്‍; സതാദ്രു ദത്ത

വൈദ്യുതി ബന്ധം വിച്ഛേദിച്ചു, കാസര്‍കോട് വയോധിക വീട്ടില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്‌റ്റോപ്പില്‍ ഇറക്കിയില്ല; കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍ നിന്ന് നീക്കി- വിഡിയോ

ഭാര്യ പരാതിപ്പെട്ടു, ഓട്ടോ ഡ്രൈവറെ പൊലീസ് മര്‍ദിച്ചതായി പരാതി

SCROLL FOR NEXT