കെഎസ്ആര്‍ടിസി ബിസിനസ് ക്ലാസ് സര്‍വീസ് അടുത്തയാഴ്ച 
Kerala

വന്ദേഭാരതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്ന് തിരിക്കും; രണ്ടുകോടിയുടെ രണ്ട് ബസുകള്‍; കെഎസ്ആര്‍ടിസി ബിസിനസ് ക്ലാസ് സര്‍വീസ് അടുത്തയാഴ്ച

ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെ ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായി ആഡംബര ബസാണ് ഓടിത്തുടങ്ങുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച നിരത്തിലിറങ്ങും. ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെ ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായി ആഡംബര ബസാണ് ഓടിത്തുടങ്ങുന്നത്.

ആദ്യമായി എയര്‍ഹോസ്റ്റസ് മാതൃകയില്‍ ബസില്‍ 'ബസ് ഹോസ്റ്റസും' ഉണ്ടാകും. 2 കോടി രൂപ വിലയുള്ള 2 ബസുകളാണ് കെഎസ്ആര്‍ടിസി ഇതിനായി വാങ്ങിയത്. പുലര്‍ച്ചെ 5.15ന് തിരുവനന്തപുരത്തുനിന്ന് വന്ദേ ഭാരത് ട്രെയിന്‍ പുറപ്പെടുന്നതിനു പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും. അതേസമയം തന്നെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് ബസ് യാത്ര തിരിക്കും. രാവിലെ 10നു മുന്‍പ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് സര്‍വീസ്.

ബസില്‍ പ്രത്യേക ടിക്കറ്റ് നിരക്കായിരിക്കും. ഭക്ഷണത്തിനും മറ്റും പ്രത്യേകം പണം നല്‍കണം. തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ടാല്‍ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്. ടിക്കറ്റ് നേരത്തേ റിസര്‍വ് ചെയ്യുന്നതിനും സൗകര്യ മുണ്ടാകും. റിസര്‍വ് ചെയ്ത എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കില്‍ കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ്പുണ്ടാകില്ല.

തെരഞ്ഞെടുപ്പിന് മുന്‍പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍ ബസിന്റെ ഉദ്ഘാടന പ്രഖ്യാപനം നട ത്തിയെങ്കിലും ഔദ്യോഗികമായി രംഗത്തിറക്കാന്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം മൂലം സാധിച്ചില്ല. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി തേടിയ ശേഷം 22ന് എങ്കിലും ബസ് സര്‍വീസ് തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി.

KSRTC Business Class bus service to start from next week

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്: കൂറുമാറിയ എഐഎഡിഎംകെ എംഎൽഎമാർക്ക് സീറ്റ് നൽകി ടിവികെ

യെമനില്‍ സൗദിയുടെ വ്യോമാക്രമണം; 40 തവണ ബോംബിങ്, കനത്ത നാശനഷ്ടം

വയനാട് വനമേഖലയിൽ വയോധികയുടെ മൃതദേഹം; 40 ദിവസമായി കാണാതായ ആദിവാസി സ്ത്രീ തങ്കിയുടേതെന്ന് സംശയം

'ഇത് വെറുമൊരു സിനിമയല്ല, ഒരു അഡിക്ഷൻ ആണ്'; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 300 കോടിയിലേക്ക്, പുതിയ ട്രെയ്‌ലർ

ഡിജിറ്റൽ സ്ക്രീനുകളിൽ തളച്ചിടപ്പെടുന്ന കുഞ്ഞുമനസുകൾ; സോഷ്യൽ മീഡിയയും കുട്ടികളുടെ മാനസികാരോഗ്യവും