KSRTC ordinary bus 
Kerala

വാര്‍ത്തകള്‍ക്കൊപ്പം അറിയേണ്ടതെല്ലാം; വരുന്നൂ കെഎസ്ആര്‍ടിസി ബസുകളില്‍ 32 ഇഞ്ച് ടെലിവിഷന്‍

ടിവിയില്‍ വാര്‍ത്തയ്‌ക്കൊപ്പം ബസ് സഞ്ചരിക്കുന്ന വഴിയിലെ വിവരങ്ങള്‍, എത്തിയ സ്റ്റോപ്പ്, അടുത്ത സ്‌റ്റോപ്പ്, ബസ് സമയം, കെഎസ്ആര്‍ടിസിയെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ എല്ലാം അറിയാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകളില്‍ ടിവി സ്ഥാപിക്കുന്നു. 32 ഇഞ്ച് ടിവികളാണ് സ്ഥാപിക്കുന്നത്. കോട്ടയം ആസ്ഥാനമായ കമ്പനിക്കാണ് കരാര്‍. ആദ്യഘട്ടത്തില്‍ 500 ബസ്സുകളിലും ടിവി സ്ഥാപിക്കുക. പിന്നീട് മറ്റു ബസുകളിലേക്കും വ്യാപിപ്പിക്കും. ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളിലൂടെ വരുമാനം കണ്ടെത്തിയാണ് കരാര്‍ കമ്പനി ഇവ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുക.

ബസ്സില്‍ ഡ്രൈവര്‍ സീറ്റിന് പുറകിലായി യാത്രക്കാര്‍ക്കെല്ലാം കാണാവുന്ന വിധത്തില്‍ മുകളിലായാണ് ടിവി സ്ഥാപിക്കുന്നത്. ടിവിയില്‍ വാര്‍ത്തയ്‌ക്കൊപ്പം ബസ് സഞ്ചരിക്കുന്ന വഴിയിലെ വിവരങ്ങള്‍, എത്തിയ സ്റ്റോപ്പ്, അടുത്ത സ്‌റ്റോപ്പ്, ബസ് സമയം, കെഎസ്ആര്‍ടിസിയെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ എല്ലാം അറിയാം.

കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക ബാധ്യതയില്ലാതെ ടിവി സ്ഥാപിക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതുമടക്കം എല്ലാ കരാറെടുത്ത കമ്പനി ചെയ്യും വിധമാണ് പദ്ധതി. പ്രതിമാസം ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം തുക ലൈസന്‍സ് ഫീസായി കെഎസ്ആര്‍ടിസിക്ക് നല്‍കുകയും ചെയ്യും. നാന്നൂറോളം ബസുകളില്‍ ടിവി സ്ഥാപിച്ചു. ശേഷിക്കുന്നവയില്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. കൂടുതല്‍ വരുമനം ലഭിക്കുന്നവരെ തെരഞ്ഞെടുത്ത് അവര്‍ക്ക് നല്‍കാനും ആലോചനയുണ്ട്. വിഡിയോ അടക്കമുള്ളവ കോര്‍പ്പറേഷന്റെ അംഗീകാരത്തോടെ മാത്രമേ പ്രദര്‍ശിപ്പിക്കാന്‍ അനുവാദമുള്ളു.

KSRTC to Install 32-Inch Televisions in Super Fast and Ordinary Buses

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യം ചോര്‍ന്നത് രണ്ട് വഴികളിലൂടെ, രാജസ്ഥാന്‍ വഴി കേരളത്തിലുമെത്തി; സിബിഐ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍

'ഒരിക്കലും ഒരു സ്റ്റേജിലോ മീഡിയയുടെ മുന്നിലോ കരയരുത് എന്ന് ആ​ഗ്രഹിച്ചിട്ടുണ്ട്'; പൊതുവേദിയിൽ പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് ദീപ

23 വര്‍ഷത്തെ കാത്തിരിപ്പ്; മുത്തങ്ങ സമര കാലത്തെ കോണ്‍സ്റ്റബിള്‍ വിനോദ് വധക്കേസില്‍ വിധി വെള്ളിയാഴ്ച

നീറ്റ് ചോദ്യം ചോര്‍ന്ന് രാജസ്ഥാന്‍ വഴി കേരളത്തിലും; ലോങ് ജംപില്‍ മലയാളത്തിന്റെ 'ശ്രീ'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'രണ്ട് മുഖങ്ങൾ, രണ്ട് വശങ്ങൾ, ഒരു സത്യം!' പൃഥ്വിരാജും കരീന കപൂറും നേർക്കുനേർ; 'ദായ്റ'യുടെ പുതിയ പോസ്റ്റർ