ksrtc 
Kerala

ഓണത്തിരക്ക്: കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും

നിലവില്‍ ക്രമീകരിച്ചിട്ടുള്ള സ്‌പെഷല്‍ സര്‍വീസുകള്‍ക്കു പുറമെയാണ് പുതുതായി വാങ്ങിയ എസി സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍, സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം, ഫാസ്റ്റ് പാസഞ്ചര്‍ വിഭാഗങ്ങളില്‍ പെട്ട ബസ്സുകള്‍ അന്തര്‍സംസ്ഥാന റൂട്ടുകളില്‍ സ്‌പെഷല്‍ സര്‍വീസിനായി ഉപയോഗിക്കുക

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് കൂടുതല്‍ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും. കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക സര്‍വീസുകള്‍ക്ക് ഇന്നു തുടക്കമായി. സെപ്റ്റംബര്‍ 15 വരെയാണ് സ്‌പെഷല്‍ സര്‍വീസുകള്‍. ഇതിനായുള്ള ബുക്കിങ്ങുകളും തുടങ്ങി.

നിലവില്‍ ക്രമീകരിച്ചിട്ടുള്ള സ്‌പെഷല്‍ സര്‍വീസുകള്‍ക്കു പുറമെയാണ് പുതുതായി വാങ്ങിയ എസി സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍, സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം, ഫാസ്റ്റ് പാസഞ്ചര്‍ വിഭാഗങ്ങളില്‍ പെട്ട ബസ്സുകള്‍ അന്തര്‍സംസ്ഥാന റൂട്ടുകളില്‍ സ്‌പെഷല്‍ സര്‍വീസിനായി ഉപയോഗിക്കുക. ഇവ ഓണക്കാലത്തെ സ്‌പെഷല്‍ സര്‍വീസുകള്‍ക്കു ശേഷമാകും ഡിപ്പോകള്‍ക്കു കൈമാറുക.

www.onlineksrtcswift.com എന്ന വെബ്സൈറ്റുവഴിയും ente ksrtc neo oprs മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം- 9188933716, എറണാകുളം - 9188933779, കോഴിക്കോട്- 9188933809, കണ്ണൂർ- 9188933822, ബെംഗളൂരു- 9188933820. കെഎസ്ആർടിസി കൺട്രോൾറൂം –9447071021, 0471-2463799.

KSRTC will operate additional services on more routes in view of the Onam rush

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

വാജ്പേയിയെ രാഷ്ട്രപതിയാക്കി അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി; പുതിയ വെളിപ്പെടുത്തല്‍

ഇങ്ങനെ ചെയ്താൽ ഡ്രൈ നട്ട്സും സീഡ്‌സും കേടുവരില്ല

SCROLL FOR NEXT