കെ വി തോമസ് / ഫയല്‍ ചിത്രം 
Kerala

കെവി തോമസ് കെപിസിസി വർക്കിങ് പ്രസിഡ‍ന്റ്; സികെ ശ്രീധരൻ വൈസ് പ്രസിഡന്റ്

കെവി തോമസ് കെപിസിസി വർക്കിങ് പ്രസിഡ‍ന്റ്; സികെ ശ്രീധരൻ വൈസ് പ്രസിഡന്റ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെവി തോമസിനെ കെപിസിസി വർക്കിങ് പ്രസിഡന്റായി ഹൈക്കമാൻഡ് നിയമിച്ചു. സികെ ശ്രീധരൻ പുതിയ വൈസ് പ്രസിഡന്റാവും. കെപിസിസിയുടെ ശുപാർശ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിക്കുകയായിരുന്നു. നിലവിൽ കെ സുധാകരനും കൊടിക്കുന്നിൽ സുരേഷും വർക്കിങ് പ്രസിഡന്റുമാരാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി അകന്ന കെവി തോമസ് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിടുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തിയതോടെയാണ് സോണിയ ഗാന്ധി വിഷയത്തിൽ ഇടപെട്ടത്. 

തെരഞ്ഞെടുപ്പ് സീറ്റ് ചർച്ചയുമായി ബന്ധപ്പെട്ടും നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു കെവി തോമസ്. ഒരിടത്തും മത്സരിക്കാനില്ലെന്ന് തോമസ് നേരത്തെ പറഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT